ചിരിയേറിയ പ്രായം ...
ചിത്രം | ഇന്നത്തെ പ്രോഗ്രാം (1991) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by lekshmiviji 68@yahoo.co.in on July 28, 2011 ചിരിയേറിയ പ്രായം ചൂടേറിയ പ്രായം മോഹത്തിനു ചിറകിളകും പ്രായം മുയലാമകൾ വീണ്ടും മദമത്സരയോട്ടം മനസ്സുകളിൽ തുടരുന്നന്യോന്യം ശരവേഗമിതാ രസ വീഥിയിതാ തിരിവും വളവും ഋജു രേഖയിലൂടെ ജീവാനന്ദം പരമാനന്ദം രാജാവാരാരാച്ചാരാരെന്നൊടുവിലൊടുവിലറിയാം ജീവാനന്ദം പരമാനന്ദം (2) ആശക്കിളിയെ കനവിന്നലമാരക്കിളിയേ വിളയാടുക നീ……വ്യാമോഹച്ചില്ലയിൽ ചില്ലയിൽ മേശയ്ക്കരികിൽ വിലകൂടിയ ലഹരിക്കുളിരിൽ നുരപൊങ്ങിയൊരീ……. ഉന്മാദം കാലികം മായികം (ആശക്കിളിയെ……..മായികം) വൈഡൂര്യം ചിപ്പിയിൽ മാണിക്യം പത്തിയിൽ പവിഴപ്പുറ്റാഴിയാഴമടിവാരം താനെ മുളയും തനിയെ വിളയും താനാരെന്നോരാകാരത്നം അവിടെയൊടുവിലടിയും ജീവാനന്ദം പരമാനന്ദം (2) (ചിരിയേറിയ………….തുടരുന്നന്യോന്യം) ചായച്ചിമിഴിൽ മൺപാറ്റകൾ വീണെഴുന്നേറ്റാൽ പൊൻ തുമ്പികളായ് പൂക്കാലം തേടുമോ തേടുമോ കാലക്കടവിൽ കൊടി നാട്ടിയ ജീവപ്പടവിൽ വിലപേശിടുമീ വ്യാപാരം ലാഭമോ നഷ്ടമോ (2) സംഗീതം ജീവിതം സങ്കേതം സാധകം ശ്രുതിയോടിന്നീണമീരടിയിലായാൽ ജീവാനന്ദം പരമാനന്ദം രാജാവാരാരാച്ചാരാരെന്നൊടുവിലൊടുവിലറിയാം ജീവാനന്ദം പരമാനന്ദം (ചിരിയേറിയ………… ---------------------------------- Added by lekshmiviji68@yahoo.co.in on July 28, 2011 Chiriyeriya praayam chooderiya praayam Mohathinu chirakilakum praayam muyalaamakal veendum madamalsarayottam manassukalil thudarunnanyonyam sharavegamitha rasa veedhiyitha thirivum valavum riju rekhakaliloode jeevaanandam paramaanandam raajaavaaraaraacharennoduviloduvilariyaam jeevaanandam paramaanandam aashakkiliye kanavinnalamaarakkiliye vilayaaduka nee vyaamohachillayil chillayil meshakkyarikil vilakoodiya laharikkuliril nurapongiyoreee…… unmaadam kaalikam maayikam (aashakkiliye…. Maayikam) vaidooryam chippiyil maanikkyam pathiyil pavizhapputtaazhiyaazhamadivaaram thaane mulayum thaniye vilayum thaanaarennoraakaa rathnam avideyoduviladiyum jeevaanandam paramaanandam (2) (chiriyeriya……..anyonyam) Chaayachimizhil manpaattakal veenezhunnettaal Ponthumpikalaay pookkaalam thedumo thedumo Kaalakkadavil kodi naattiya jeeva padavil Vilapeshidumee vyaapaaram laabhamo nashtamo (2) Sangeetham jeevitham sanketham saadhakam Sruthiyodinneenameeradiyilaayaal Jeevaanandam paramaanandam Rajaavaaraaraaraachaaraarennoduviloduvilariyaam Jeevaanandam paramaanandam (Chiriyeriya ……. ………… |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത്
- ആലാപനം : എം ജി ശ്രീകുമാർ | രചന : ബിച്ചു തിരുമല | സംഗീതം : ജോണ്‍സണ്‍