View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ സംഗീതം ...

ചിത്രംഖണ്ടകാവ്യം (1991)
ചലച്ചിത്ര സംവിധാനംവാസന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംരവീന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by vikasvenattu@gmail.com on July 9, 2010
ഈ സംഗീതം നിന്‍ സമ്മാനം
തൂവെള്ളത്താമരയില്‍ കുടികൊള്ളും
അമ്മേ ബ്രാഹ്മീ വാണീദേവീ
സ്വരങ്ങളും നിറങ്ങളും ലയിക്കവേ
മനം തരും സുഖം സ്വര്‍ഗ്ഗം
(ഈ സംഗീതം)

കാണാത്ത കാറ്റിന്റെ കള്ളച്ചിലമ്പിന്റെ താളങ്ങളില്‍
വര്‍ഷത്തൂവില്‍ വീഴും തുള്ളിക്കുടങ്ങള്‍തന്‍ ഈണങ്ങളില്‍
ശ്രുതിയായ് ലയമായ് അലിയും സത്യം അമ്മേ നീയല്ലേ
ഒളിയായ് നിറമായ് മണമായ് തേനായ് രൂപം മാറ്റും നീ
സ്വരങ്ങളും നിറങ്ങളും ലയിക്കവേ
മനം തരും സുഖം സ്വര്‍ഗ്ഗം
(ഈ സംഗീതം)

അമ്മിഞ്ഞപ്പാലുണ്ണും കുഞ്ഞിന്റെ അവ്യക്ത നാദങ്ങളില്‍
പ്രേമത്തിന്‍ രോമാഞ്ചമണിയുന്ന കന്യതന്‍ നയനങ്ങളില്‍
പല പല ഭാവതലങ്ങളുയര്‍ത്തുവതഴകേ നീയല്ലേ
ശിലയില്‍ താളമുറഞ്ഞത് ശില്‌പം, ചിത്രവുമൊരു ഗീതം
സ്വരങ്ങളും നിറങ്ങളും ലയിക്കവേ
മനം തരും സുഖം സ്വര്‍ഗ്ഗം
(ഈ സംഗീതം)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010
 

Ee samgeetham nin sammaanam
thoovellathaamarayil kudi kollum
amme braahmee vaaneedevi
swarangalum nirangalum layikkave
manam tharum sukham swarggam
(ee samgeetham..)


Kaanaatha kaattinte kallachilampinte thaalangalil
varshathoovil veezhum thullikkudangal than eenangalil
sruthiyaay layamaay aliyum sathyam amme neeyalle
oliyaay nirmaay manamaay thenaay roopam maattum nee
swarangalum nirangalum layikkave
manam tharum sukham swarggam
(ee samgeetham..)



Amminjappaalunnum kunjinte avyaktha naadangalil
premathin romaanchamaniyunna kanya than nayanangalil
pala pala bhaavathalangaluyarthuvathazhake neeyalle
shilayil thaalamuranjathu shilpam chithravumoru geetham
swarangalum nirangalum layikkave
manam tharum sukham swarggam
(ee samgeetham..)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേന്‍മുള്ളുകള്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രവീന്ദ്രന്‍