

Thenmullukal ...
Movie | Khandakaavyam (1991) |
Movie Director | Vasan |
Lyrics | Sreekumaran Thampi |
Music | Raveendran |
Singers | P Jayachandran |
Lyrics
Added by vikasvenattu@gmail.com on July 9, 2010 തേന്‍മുള്ളുകള്‍... സ്മരണകള്‍ തേന്‍മുള്ളുകള്‍ അവയുടെ മധുരിമ നുകരുക മുറിവുകള്‍ പകരുക അരുണിമ പുല്‍കുക നീ തോഴീ നീലവാനം ഹേമവര്‍ണ്ണമണിവതു് വാസരാഗ്നി പൊലിയും ദുഃഖവേദിയില്‍ (തേന്‍മുള്ളുകള്‍) പൊന്നും പൂവുകളും കൊഴിയും സന്ധ്യകളിലൊന്നായി നാം - പ്രിയസഖീ ചിറകടച്ചു പുഴയൊഴുകും ചന്ദ്രികയില്‍ വിടചൊല്ലി നാം - വിരഹിണീ ഒരു ചെറുകിളിയുടെ ഹൃദന്തവേദന ഉരുകിയ ഗാനം തുളുമ്പവേ ഉയിരാലകലാന്‍ കഴിയാത്തവര്‍ നമ്മള്‍ (തേന്‍മുള്ളുകള്‍) വാനവീണകളില്‍ ദേവഗീതികകള്‍ പൂക്കുന്നുവോ - പ്രിയസഖീ കൂരിരുട്ടിലൊരു താരമെന്‍ നിളയെ തഴുകുന്നുവോ, അനുപമ- മൊരു മൃദു ചുംബനമണിഞ്ഞു മുള്ളുകള്‍ നറുമലരുകളായ് വിടര്‍ന്നുവോ കനവും കനലും പകരുന്നിതു പ്രണയം (തേന്‍മുള്ളുകള്‍) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010 Thenmullukal.. smaranakal Thenmullukal avayude madhurima nukaruka murivukal pakaruma arunima pulkuka nee thozhee neelavaanam hemavarnnamanivathu vaasaraagni poliyum dukhavediyil (Thenmullukal...) Ponnum poovukalum kozhiyum sandhyakalilonnaayi naam priyasakhi chirakadachu puzhayozhukum chandrikayil vida cholli naam virahinee oru cherukiliyude hrudantha vedana urukiya gaanam thulumpave uyiraalakalan kazhiyaathavar nammal (Thenmullukal..) Vaanaveenakalil devageethikakal pookkunnuvo priyasakhee kooriruttiloru thaaramen nilaye thazhukunnuvo anupama moru mrudu chumbanamaninju mullukal narumalarukalumaay vidarnnuvo kanavum kanalum pakarunnithu pranayam (Thenmullukal..) |
Other Songs in this movie
- Ee sangeetham
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Raveendran