View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിപ്രവാളം ...

ചിത്രംവാസവദത്ത (1990)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manipravalangalakum manichilamboli thooki
malayala kavithe nee pirannu (manipravala..)
kodungalloor thamburante rajakeeya mandirathil
konchi konchi pichavachu nee nadannoo (manipravala..)

guru thunchan valarthiya panamthatha kilippennin
mozhikalilamrithay nee niranju (guru..)
nambyarym chakyarum unnayiyum venmaniyum
pachakuthi kachaketti
orukkivittu ninne merukkivittu (manipravala..)

kavi changampuzhayude muraliyil ganamay
idappally idasseri kavithayay (kavi changampuzhayude...)
ulloorum ashanum vallatholum adarichu
kochu thooval thumbilerum
prakasamay devi prasadamay (manipravala..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മണിപ്രവാളങ്ങളാകും മണിച്ചിലമ്പൊലി തൂകി
മലയാള കവിതേ നീ പിറന്നു (മണിപ്രവാള..)
കൊടുങ്ങല്ലൂര്‍ തമ്പുരാന്റെ രാജകീയ മന്ദിരത്തില്‍
കൊഞ്ചി കൊഞ്ചി പിച്ചവച്ചു നീ നടന്നൂ (മണിപ്രവാളങ്ങളാകും..)

ഗുരു തുഞ്ചന്‍ വളര്‍ത്തിയ പനംതത്ത കിളിപ്പെണ്ണിന്‍
മൊഴികളിലമൃതായ്‌ നീ നിറഞ്ഞു (ഗുരു..)
നമ്പ്യാരും ചാക്യാരും ഉണ്ണായിയും വെണ്‍മണിയും
പച്ചകുത്തി കച്ചകെട്ടി
ഒരുക്കിവിട്ടു നിന്നെ മെരുക്കിവിട്ടു (മണിപ്രവാളങ്ങളാകും..)

കവി ചങ്ങമ്പുഴയുടെ മുരളിയില്‍ ഗാനമായ്‌
ഇടപ്പള്ളി ഇടശ്ശേരി കവിതയായി (കവി ചങ്ങമ്പുഴയുടെ..)
ഉള്ളൂരും ആശാനും വള്ളത്തോളും ആദരിച്ചു
കൊച്ചു തൂവല്‍ തുമ്പിലൂറും
പ്രകാശമായ്‌ ദേവി പ്രസാദമായ്‌ (മണിപ്രവാളങ്ങളാകും..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പവിഴത്തിനു
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
തിങ്കള്‍ വഞ്ചി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
കാട്ടില്‍ ഒരു തോണി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍