View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താളമിളകും ...

ചിത്രംഒരു കുടയും കുഞ്ഞു പെങ്ങളും (1985)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനബിച്ചു തിരുമല
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകോറസ്‌, ജാനകിദേവി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
താളമിളകും കൊലുസ്സിന്‍ പുഞ്ചിരിപ്പിറാവുകള്‍
വെണ്‍ചിറകുകള്‍ വീശി മെല്ലെ
പാറിടുന്നിതാ
കിനാവില്‍ നീന്തിടുന്നിതാ
കിനാവില്‍ നീന്തിടുന്നിതാ (താളമിളകും)

നീലമേഘങ്ങളാകും നീര്‍ക്കുടകള്‍ ചൂടി നീങ്ങും
മാനമാം കുഞ്ഞുപെങ്ങള്‍ കാണും വസന്തോല്‍സവങ്ങള്‍
കിങ്ങിണി തുള്ളുമൊരിമ്മിണിവനികള്‍ (2)

ആയിരങ്ങള്‍ ...ആയിരങ്ങള്‍ക്കു മുന്നിൽ
ഈ നടനപ്പാട്ടിലൂടെ
നൂറുനൂറു തേന്‍ കുടങ്ങള്‍ പങ്കിടുന്നിതാ
വിരുന്നായ് പങ്കിടുന്നിതാ ( (താളമിളകും)

ജാലകങ്ങള്‍ക്കു മുന്നില്‍ തൂമിഴികള്‍ പൂത്തുലഞ്ഞൂ
മാനസം മഞ്ഞു പെയ്തൂ ഇന്നും കിനാവിന്റെ നാട്ടില്‍
മഞ്ഞല പെയ്തൂ കുഞ്ഞല പെയ്തൂ (ജാലകങ്ങള്‍ക്കു)

ദൂരെയെങ്ങോ ദൂരെയെങ്ങോ വിരിയും
പൂങ്കുടകള്‍ പൊന്‍ കുടകള്‍
നിന്‍ മിഴികള്‍ തേടി നീന്തും ഹംസരാജികൾ
കിനാവിന്‍ സ്വര്‍ണ്ണരാജികള്‍
കിനാവിന്‍ സ്വര്‍ണ്ണരാജികള്‍ (താളമിളകും)



----------------------------------

Added by devi pillai on August 29, 2010
thaalamilakum kolussin punchiripraavukal
venchirakukal veeshi melle
paaridunnithaa
kinaavil neenthidunnithaa
kinaavil neenthidunnithaa

neelameghangalaakum neerkkudakal choodi neengum
maanamaam kunjupengal kaanum vasantholsavangal
kinginithullumorimmini vanikal

aayirangal aayirangalkku munnil
ee nadanappaattiloode
nooru nooru thenkudangal pankidunnithaa
virunnaay pankidunnithaa

jaalakangalkku munnil thoomizhikal poothulanju
maanasam manjupeythu innum kinaavinte naattil
manjalapeythu kunjalapeythu

dooreyengo dooreyengo viriyum
poonkudakal pon kudakal
ninmizhikal thedi neenthum hamsaraajikal
kinaavin swarnaraajukal
kinaavin swarnnaraajikal


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുരുവീ കുരുവീ
ആലാപനം : കോറസ്‌, ലക്ഷ്മി രംഗൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
തൂക്കണാം കുരുവിയോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
വാനവില്‍ക്കൊടികള്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌