

വേലിപടർപ്പിലെ ...
ചിത്രം | ഫാസ്റ്റ് പാസഞ്ചര്‍ (1978) |
ചലച്ചിത്ര സംവിധാനം | പി സുകു മേനോൻ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പദ്മനാഭന്(ഉദയൻ) |
വരികള്‍
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj വേലിപ്പടർപ്പിലെ നീലക്കടമ്പിലെ വേളിപ്പൂ പോലത്തെ പെണ്ണേ നിന്റെ വളപ്പിലെ പുൽക്കൊടി പൂവിട്ടാൽ എന്റെ മനസ്സ് മണത്തറിയും (വേലിപ്പടർപ്പിലെ...) നാലുകെട്ടിനുള്ളിൽ നാണിച്ചിരുന്നു നീ നാടോടി ഗാനങ്ങൾ മൂളിയെന്നാൽ നാലുകെട്ടിനുള്ളിൽ നാണിച്ചിരുന്നു നീ നാടോടി ഗാനങ്ങൾ മൂളിയെന്നാൽ ഈണത്തിലെന്നിലാ കാകളിത്തേൻമഴ പാലാറു പോലുടൻ ചേർന്നലിയും പാലാറു പോലുടൻ ചേർന്നലിയും (വേലിപ്പടർപ്പിലെ...) ആറാട്ടുപുഴയിലെ നീരാട്ട് കടവിൽ ആരോരും കാണാതെ മുങ്ങുമ്പോൾ ആറാട്ടുപുഴയിലെ നീരാട്ട് കടവിൽ ആരോരും കാണാതെ മുങ്ങുമ്പോൾ ആയിരം കൈകളാൽ നിന്നരക്കെട്ടിൽ ഞാനാലോലപ്പൂത്തിരപോൽ പൊതിയും ആലോലപ്പൂത്തിരപോൽ പൊതിയും ... (വേലിപ്പടർപ്പിലെ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാർവ്വണേന്ദു
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ