കാറും കറുത്ത വാവും ...
ചിത്രം | പത്മതീര്‍ത്ഥം (1978) |
ചലച്ചിത്ര സംവിധാനം | കെ ജി രാജശേഖരന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | കെ വി മഹാദേവന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on December 15, 2009 ആ..ആ...ഉംഉംഉം...ആ....ആ... കാറും കറുത്തവാവും..... മാറിമാറി മഷിതേയ്ക്കും.... കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ.... കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും... കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ.... എന്തിനെന്‍ ജീവന്റെ വള്ളിക്കുടിലിലെ മണ്‍വിളക്കും നീയൂതിക്കെടുത്തീ... എന്തിനെന്‍ ജീവന്റെ വള്ളിക്കുടിലിലെ മണ്‍വിളക്കും നീയൂതിക്കെടുത്തീ... മണ്‍വിളക്കും നീയൂതിക്കെടുത്തീ... കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും... കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ.... കാലപ്രവാഹത്തിലൊഴുകി നടക്കുന്ന കരിയിലത്തോണികള്‍ മനുഷ്യര്‍..... (കാലപ്രവാഹത്തിലൊഴുകി....) നീന്തുന്നു സ്വയമെന്നു തോന്നുന്നൂ.... വിധിയുടെ നീരൊഴുക്കെന്നും നമ്മെ നിയന്ത്രിയ്ക്കുന്നു... കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും.... കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ.... അഭിശപ്തജന്മമായ് അംഗവൈകല്യത്തിന്‍ അശുഭദര്‍ശ്ശനരായ് നാം പിറന്നു... (അഭിശപ്തജന്മമായ്.....) പൂജയ്ക്കെടുക്കാത്ത പൂക്കളെപ്പോല്‍...... നമ്മള്‍ ജീവിതക്ഷേത്രത്തിന്‍ പുറത്തു തന്നെ.... എന്നും ഏകാന്തദുഃഖത്തിന്‍ നടുവില്‍ തന്നെ... കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും.... കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 15, 2009 Aa aa...umumum..aa...aa..... Kaarum karuthavaavum.... maarimari mashitheykkum... karkitakaraathriyile kaatte...... kaatte.... kaarum karuthavaavum maarimari mashi theykkum... karkitakaraathriyile kaatte........ kaatte....... enthinen jeevante vallikkutilile manvilakkum neeyoothikketuthee... enthinen jeevante vallikkutilile manvilakkum neeyoothikketuthee... manvilakkum neeyoothikketuthee..... kaarum karuthavaavum....maarimari mashi theykkum... karkitakaraathriyile kaatte....... kaatte.... kaalapravaahathilozhuki natakkunna kariyilathonikal manushyar kaalapravaahathilozhukinatakkunna kariyilathonikal manushyar neenthunnu swayamennu thonnunnoo.......... vidhiyute neerozhukkennum namme niyanthriykkunnu.... kaarum karuthavaavum....maarimari mashi theykkum... karkitakaraathriyile kaatte....... kaatte.... abhishapthajanmamaay angavaikalyathin asubhadarshanaraay naam pirannoo.... (abhishapthajanmamaay...) poojaykketukkaatha pookkaleppol..... nammal jeevithakshethrathin purathu thanne ennum ekaanthadukhathin natuvil thanne... kaarum karuthavaavum....maarimari mashi theykkum... karkitakaraathriyile kaatte....... kaatte.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സോമതീർത്ഥമാടുന്ന
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : കെ വി മഹാദേവന്‍
- തിങ്കൾക്കല ചൂടിയ
- ആലാപനം : പി ജയചന്ദ്രൻ, അമ്പിളി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : കെ വി മഹാദേവന്‍
- കാറും കറുത്ത വാവും
- ആലാപനം : കാഞ്ഞങ്ങാട് രാമചന്ദ്രന്‍ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : കെ വി മഹാദേവന്‍
- സമയം സായംസന്ധ്യ
- ആലാപനം : വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : കെ വി മഹാദേവന്‍
- മഹേന്ദ്രഹരിയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : കെ വി മഹാദേവന്‍
- കാറും കറുത്ത വാവും [F]
- ആലാപനം : അമ്പിളി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : കെ വി മഹാദേവന്‍