View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണ്ണില്‍ വിണ്ണില്‍ മനസ്സിലാകെ ...

ചിത്രംതിരനോട്ടം (1978)
ചലച്ചിത്ര സംവിധാനംവി അശോക് കുമാർ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mannil vinnil manassilaake
varnnangal varnnangal
aruna peetha rajatha raaga
haritha shyaamangal
(mannil vinnil)

ithra varnnangal aarude hridayathin
cheppu thuranneduthu - chaaya
cheppu thuranneduthu
ithra soundaryam ethu hiranmaya
paathrathilninneduthu - akshaya
paathrathilninneduthu
chithrakaaraa - parayoo
parayoo parayoo (mannil vinnil)

chithrakaarane thedivannethiya
nethra shalabhangalo - neela
nethra shalabhangalo
sarggabhaavanaykaadaan nivarthitta
chaithra kambalamo - chaithra
ratnashreekambalamo
drishyamaam sangeethamo parayoo
parayoo parayoo (mannil vinnil)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മണ്ണില്‍ വിണ്ണില്‍ മനസ്സിലാകെ
വര്‍ണ്ണങ്ങള്‍ വര്‍ണ്ണങ്ങള്‍
അരുണ പീത രജത രാഗ
ഹരിത ശ്യാമങ്ങള്‍ (മണ്ണില്‍ വിണ്ണില്‍ )

ഇത്ര വര്‍ണ്ണങ്ങള്‍ ആരുടെ ഹൃദയത്തിന്‍
ചെപ്പു തുറന്നെടുത്തു - ചായ
ച്ചെപ്പു തുറന്നെടുത്തു
ഇത്ര സൌന്ദര്യം ഏതു ഹിരണ്മയ
പാത്രത്തില്‍ നിന്നെടുത്തു - അക്ഷയ
പാത്രത്തില്‍ നിന്നെടുത്തു
ചിത്രകാരാ - പറയൂ
പറയൂ പറയൂ (മണ്ണില്‍ വിണ്ണില്‍ )

ചിത്രകാരനെ തേടിവന്നെത്തിയ
നേത്ര ശലഭങ്ങളോ - നീല
നേത്ര ശലഭങ്ങളോ
സര്‍ഗ്ഗഭാവനയ്ക്കാടാന്‍ നിവര്‍ത്തിട്ട
ചൈത്ര കമ്പളമോ - ചൈത്ര
രത്നശ്രീകമ്പളമോ
ദൃശ്യമാം സംഗീതമോ പറയൂ
പറയൂ പറയൂ (മണ്ണില്‍ വിണ്ണില്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂ ഹോയ്
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍