View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poo Hoi ...

MovieThiranottam (1978)
Movie DirectorV Ashok Kumar
LyricsONV Kurup
MusicMG Radhakrishnan
SingersKJ Yesudas, Chorus

Lyrics

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ഓഹോഓഹോ ഓഹോ ഓഹോഹോ
ഓഹോ ഓഹോ ഓഹോ ഹോ
ഓഹോ ഓഹോ ഓഹോ
പൂഹോയ് പൂഹോയ് പൂമാരി (2)

നീലക്കടലിൽ നീന്തുന്ന മീനേ
ഞാലിപ്പൂവുള്ള പൂമീനേ
നീലക്കടലിൽ നീന്തുന്ന മീനേ
ഞാലിപ്പൂവുള്ള പൂമീനേ
ഞാലിപ്പൂവുള്ള പൂമീനേ
(നീലക്കടലിൽ)
ആഴിപ്പെണ്ണിന്റെ കൊട്ടാരം
കാണാം ദൂരേ
പവിഴപ്പൊന്നിന്റെ ഭണ്ഡാരം
തേടുന്നോരേ
ആഴിപ്പെണ്ണിന്റെ കൊട്ടാരം
കാണാം ദൂരേ,,ദൂരേ..ദൂരേ..ദൂരേ..ദൂരേ
പവിഴപ്പൊന്നിന്റെ ഭണ്ഡാരം
തേടുന്നോരേ..ഒഹോഹോ...
താമരക്കയ്യിൽ താലവുമായ്
താഴമ്പൂപോലൊരു പെണ്ണുണ്ടോ..(താമര)
പൂഹോയ് പൂഹോയ് പൂമാരി


ആഴക്കടലിൽ നീന്തുന്ന മീനേ
ആടിത്തുള്ളണ പൂമീനേ
ആടിത്തുള്ളണ പൂമീനേ
നാഗം കാക്കുന്ന മാണിക്യം
കാണാനുണ്ടോ
മാണിക്യക്കല്ലു തേടി വരും രാജാവുണ്ടോ
നാഗം കാക്കുന്ന മാണിക്യം
കാണാനുണ്ടോ
മാണിക്യക്കല്ലു തേടി വരും രാജാവുണ്ടോ
ഒഹോഹോ ഹോ,,
ഹോയ്,,
മാരിവില്ലേന്തി ഹോയ് മാരൻ വരുന്നേ ഹോയ്
മാറിൽ പൂവമ്പെയ്തല്ലോ
മാരിവില്ലേന്തി മാരൻ വരുന്നേ
മാറിൽ പൂവമ്പെയ്തല്ലോ(മാരിവില്ലേന്തി)
മാരി മാരി പൂമാരി
നീലക്കടലിൽ നീന്തുന്ന മീനേ
ഞാലിപ്പൂവുള്ള പൊൻമീനേ
ഞാലിപ്പൂവുള്ള പൊൻമീനേ
ഞാലിപ്പൂവുള്ള പൊൻമീനേ


Other Songs in this movie

Mannil Vinnil Manassilaake
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : MG Radhakrishnan