Mannil Vinnil Manassilaake ...
Movie | Thiranottam (1978) |
Movie Director | V Ashok Kumar |
Lyrics | ONV Kurup |
Music | MG Radhakrishnan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical mannil vinnil manassilaake varnnangal varnnangal aruna peetha rajatha raaga haritha shyaamangal (mannil vinnil) ithra varnnangal aarude hridayathin cheppu thuranneduthu - chaaya cheppu thuranneduthu ithra soundaryam ethu hiranmaya paathrathilninneduthu - akshaya paathrathilninneduthu chithrakaaraa - parayoo parayoo parayoo (mannil vinnil) chithrakaarane thedivannethiya nethra shalabhangalo - neela nethra shalabhangalo sarggabhaavanaykaadaan nivarthitta chaithra kambalamo - chaithra ratnashreekambalamo drishyamaam sangeethamo parayoo parayoo parayoo (mannil vinnil) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മണ്ണില്‍ വിണ്ണില്‍ മനസ്സിലാകെ വര്‍ണ്ണങ്ങള്‍ വര്‍ണ്ണങ്ങള്‍ അരുണ പീത രജത രാഗ ഹരിത ശ്യാമങ്ങള്‍ (മണ്ണില്‍ വിണ്ണില്‍ ) ഇത്ര വര്‍ണ്ണങ്ങള്‍ ആരുടെ ഹൃദയത്തിന് ചെപ്പു തുറന്നെടുത്തു - ചായ ച്ചെപ്പു തുറന്നെടുത്തു ഇത്ര സൌന്ദര്യം ഏതു ഹിരണ്മയ പാത്രത്തില്‍ നിന്നെടുത്തു - അക്ഷയ പാത്രത്തില്‍ നിന്നെടുത്തു ചിത്രകാരാ - പറയൂ പറയൂ പറയൂ (മണ്ണില്‍ വിണ്ണില്‍ ) ചിത്രകാരനെ തേടിവന്നെത്തിയ നേത്ര ശലഭങ്ങളോ - നീല നേത്ര ശലഭങ്ങളോ സര്ഗ്ഗഭാവനയ്ക്കാടാന് നിവര്‍ത്തിട്ട ചൈത്ര കമ്പളമോ - ചൈത്ര രത്നശ്രീകമ്പളമോ ദൃശ്യമാം സംഗീതമോ പറയൂ പറയൂ പറയൂ (മണ്ണില്‍ വിണ്ണില്‍ ) |
Other Songs in this movie
- Poo Hoi
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : MG Radhakrishnan