View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുന്നെല്ലിന്‍ കതിരോല ...

ചിത്രംമേഡ് ഇന്‍ യു എസ എ (2005)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവിദ്യാസാഗര്‍
ആലാപനംഅപര്‍ണ്ണ രാജീവ്

വരികള്‍


Added by vikasvenattu@gmail.com on December 8, 2009
പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത് പൂത്തുമ്പി
പൊന്നൂയലാടുന്ന ചേലുകാണാം
പുഴവക്കില്‍ പൂക്കൈത കുളുര്‍നിലാച്ചന്ദന-
ക്കുറിയിട്ടു നില്‍ക്കുന്ന കാഴ്ച കാണാം
എന്നിനി...... എന്നിനി......
എന്നിനി എന്നിനി പോകും നാം
എന്റെ നെഞ്ചില്‍ കുറുകുന്ന പൊന്‍പ്രാവേ

(പുന്നെല്ലിന്‍)

കദളിപ്പൊന്‍‌കൂമ്പില്‍നിന്നിത്തിരിത്തേനൂട്ടി
കവിളത്തു മുത്തം പകര്‍ന്നൊരമ്മ
അവസാനനിദ്രകൊള്ളും കുഴിമാടത്തില്‍
അണയാത്തിരിയായെരിഞ്ഞുനില്‍ക്കാം
കാണാതിരിക്കുമ്പോള്‍ കണ്ണുനിറയുന്ന
കാതരസ്നേഹത്തെയോര്‍ത്തിരിക്കാം

(പുന്നെല്ലിന്‍)

കിളിപോയ തൂക്കണാംകുരുവിക്കൂടത്ഭുത-
മിഴിയോടെ കാണും കളിത്തോഴന്‍
എവിടെയെന്നറിയില്ലെന്നാലും എന്നോര്‍മ്മയില്‍
അവനുണ്ടൊരേകുടക്കീഴിലിന്നും
കാണാതെപോയ തന്‍ മാണിക്യം തേടുന്ന
കാഞ്ചനനാഗത്തിന്‍ കഥ പറയാന്‍

(പുന്നെല്ലിന്‍)

----------------------------------

Added by Kalyani on March 18, 2011

Punnellin kathirolathumpathu poothumpi
ponnooyalaadunna chelu kaanaan
puzhavakkil pookkaitha kulirnilaachandana-
kkuriyittu nilkkunna kaazhcha kaanaan
ennini.....ennini....
ennini ennini pokum naam
ente nenchil kurukunna ponpraave....
punnellin kathirolathumpathu poothumpi
ponnooyalaadunna chelu kaanaan......

kadalippon koompil ninnithiri thenootti
kavilathu mutham pakarnnoramma
avasaana nidra kollum kuzhimaadathil
anayaatthiriyaay erinju nilkkaam(kadalippon...)
kaanaathirikkumpol kannu nirayumaa
kaathara snehathe orthirikkaam....
punnellin kathirolathumpathu poothumpi
ponnooyalaadunna chelu kaanaan

kilipoya thookkanaam kuruvikkoodalbhutha-
mizhiyode kaanum kalithozhan....
evideyennariyillennaalum ennormmayil
avanundore kudakkeezhilennum..((kilipoya...)
kaanaathe poyathan maanikyam thedunna
kaanchana naagathin kadha parayaan...
(punnellin........)


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരപുരാതന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍
ഇളമാന്‍ അഴകേ
ആലാപനം : അപര്‍ണ്ണ രാജീവ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ബിജു കുര്യന്‍
താഴുന്ന സൂര്യനെ
ആലാപനം : സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍
പുന്നെല്ലിന്‍ കതിരോല
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍