View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇടവമാസപ്പെരുംമഴ ...

ചിത്രംമകള്‍ക്ക്‌ (2005)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംരമേഷ് നാരായൺ
ആലാപനംബാലചന്ദ്രൻ ചുള്ളിക്കാട്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

idavamaasapperum mazha peytha raavathil
kulirinnu koottaayi njaan nadannu
iravinte nombaram poloru kunjinte
thengalen kaathil pathinju
theruvinte konilaa peedikathinnayil
oru kochu kunjin karachil
irulum thurannu njaan avideykku chellumbol
idanenchariyaathe thengi

nagarathilokke alayunna bhraanthiye
peedikathinnayil kandu
nagnayaamavalude thuda chernnu pidayunnu
chorapputhappitta kunjum
arikathaduthithaa chaavaali naaykkalum
oru drishtisaakshiyaay njaanum
ammayude novariyillayaa bhraanthi
kunjine kanchimmi nokki

aalambamillaathe karayunna kunjinu
paalilla paalnilaavilla
ee therivinnoranaadhaye thannittu poyaval
novum nira maarumaay
raathriyude laalanaykkaay thuna thedi
aarokkeyo vannu poyi
koottathilaaro koduthu aa bhraanthikku
udarathil oruthulli beejam

bharanaarthivarggangal aarum arinjulla
udarathile raasamaattam
ulakathilevideyum thakidam mariyunna
bharanathilallayo nottam
bhraanthi than prajnayil pevisham kuthunna
raavukal ethrayo maanju
maanjilla maanushaa nee cheytha neethi than
thelivaayi bhroonam valarnnu

uduthunikkillaatha maruthuni kondaval
garbham puthachu nadannu
avalariyaatheyaval yajnathile
paapabhukkaayi dushkeerthi nedi
ee theruvilavale kallerinju
kiraatharaam pakalmaanya maarjjaara varggam
ee theruvinnoranaathaye thannittu poyaval
thengunna mounamaay bhraanthi

oru madiyum thudiykkunna jeevanum
ee kadathinnayil bandhamattappol
kandavar kandillayennu nadippavar
nindichukondeyakannu
njaanini enhennariyaathe nilkkave
en kannil oru thulli baashpam.....
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല - ആ ഭ്രാന്തി
കുഞ്ഞിനെ കണ്‍ചിമ്മി നോക്കി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു-
പോയവള്‍ നോവും നിറമാറുമായ്
രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
യാരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം

ഭരണാര്‍ത്ഥിവര്‍ഗ്ഗങ്ങളാരും അറിഞ്ഞില്ല
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു-
പോയവള്‍ തേങ്ങുന്ന മൗനമായ് ഭ്രാന്തി

ഒരു മടിയും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബഹാരോന്‍ കോ ചമന്‍
ആലാപനം : ഹരിഹരന്‍   |   രചന : റിഫാത് സുല്‍ത്താന്‍   |   സംഗീതം : രമേഷ് നാരായൺ
പാവകളി
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, മധുശ്രീ നാരായൺ   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ
മുകിലിൻ മകളേ
ആലാപനം : മഞ്ജരി   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ
ചാഞ്ചാടി ആടി
ആലാപനം : ഗായത്രി അശോകന്‍   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ
ചാഞ്ചാടി ആടി
ആലാപനം : അദ്നാൻ സാമി   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ
ഇടവമാസപ്പെരുംമഴ
ആലാപനം : ധനു ജയരാജ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : രമേഷ് നാരായൺ
പാവകളി [കരയോക്കെ വിത്ത്‌ മാധുരി]
ആലാപനം : മധുശ്രീ നാരായൺ   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ