View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാവാടപ്രായത്തില്‍ ...

ചിത്രംകാര്‍ത്തിക (1968)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

paavaada praayathil....

paavaada praayathil ninne njaan kandappol
thaamara mottaayirunnu nee - oru
thaamara mottaaayirunnu nee
daavani praayathil paathi vidarnna nee
poonchela paruvathil poovaayi
thenullil thulumpunna poovaayi (paavaada)

neeyaakum gaanathe enthellaam raagathil
paadunnu prakruthee devi
paadunnu prakruthee devi
neeyaakum chithrathe enthellaam varnnathil
neeyaakum chithrathe enthellaam varnnathil
ezhuthunnu vishwaika shilppi (paavaada)

parinaama chakram thiriyumpol neeyini
pathniyaay ammayaay ammoommayaay maarum maarum
(parinaama)
mannithiloduvil nee mannaay maranjaalum
mannithiloduvil nee mannaay maranjaalum
marayilla paaril nin paavana sneham (paavaada)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പാവാട പ്രായത്തിൽ ....
പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ...ഒരു
താമരമൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ പാതി വിടർന്ന നീ
പൂഞ്ചേല പരുവത്തിൽ പൂവായി
തേനുള്ളിൽ തുളുമ്പുന്ന പൂവായി
(പാവാട)

നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ
പാടുന്നു പ്രകൃതീദേവി
പാടുന്നു പ്രകൃതീദേവി
നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ
എഴുതുന്നു വിശ്വൈക ശിൽപ്പി
(പാവാട)

പരിണാമചക്രം തിരിയുമ്പോൾ നീയിനി
പത്നിയായ്‌ അമ്മയായ്‌ അമ്മൂമ്മയായ്‌ മാറും
മണ്ണിതിലൊടുവിൽ നീ മണ്ണായ്‌ മറഞ്ഞാലും
മറയില്ല പാരിൽ നിൻ പാവന സ്നേഹം
(പാവാട)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇക്കരെയാണെന്റെ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്മണിയേ [Happy]
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മധുമാസരാത്രി
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാര്‍ത്തിക നക്ഷത്രത്തെ
ആലാപനം : പ്രേംപ്രകാശ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്മണിയേ [Pathos]
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌