View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വേല്‍മുരുകാ ...

ചിത്രംനരന്‍ (2005)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010

വേൽമുരുകാ ഹരോ ഹരാ
വേലായുധാ ഹരോ ഹരാ

ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ പൊന്മുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്‌
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വെള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌ (2)
(ശൂരംപടയുടെ...)

ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ
തിരുവന്നൂരിൽ വടിവേലൻ വന്നു
ഈ ശൂരപദ്മന്റെ ശൗര്യമടക്കാനല്ലോ
സേനാപതിയായ്‌ തിരുമുരുകൻ വന്നു
പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ
തേരും തിറയുമുണ്ടേ ഹോയ്
മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം
തെയ്യത്തിൻ ലഹരിയുണ്ടേ
വെട്ട്രിവേൽമുരുകാ മുരുകാ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌ (2)

മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ
അറുപട വീട്‌ ഇതു തിരുമലമേട്‌
ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ടേ
കൂപ്പടകൂട്ടാൻ ഇനി കൊട്ടടവട്ടം
വീരാളി കോലംചുറ്റി കോമരമുണ്ടേ
വാളും പരിചയുണ്ടേ
മൂക്കില നാക്കില ആരുവിളക്ക്‌
ശീലത്തിൻ ചിലമ്പുമുണ്ടേ
തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌
(ശൂരംപടയുടെ..)

Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010

Velmurukaa haro hara
velaayudha haro hara

shoorampadayude chempada kotti kolam thullum thaalam
veeranpadayude ponmudiyetti kottikkerum thaalam
ithu mullankolli kunninmele kaavadiyenthum melam
innakkareyullavan ikkare ethum thakkidi thakilidi melam
ithu maamala mele sooryanudikkum pulari kathirin vellitheru
kaadum malayum puzhayum kadannu keri varunnoru vellitheraane
Velmurukaa haro hara ho
velaayudha haro hara hoy (2)
(shoorampadayude...)

Ee thaarakaasurane vadivelil korkkaanallo
thiruvannooril vadivelan vannu
ee shoorapadmante shouryamadakkaanallo
senaapaathiyaay thirumurukan vannu
padiyaarum keri chennaal ampalamunde
therum thirayumunde hoy
mudi vettaan mudiyil chaarthum moothorkkellaam
theyyathin lahariyunde
vetri velmurukaa murukaa
velmurukaa haro haraa ho
velaayudhaa haro haraa hoy (2)

Muniyaandi pandaarangal muttathethaaraayallo
arupada veedu ithu thirumala veedu
iniyagnikkaavadiyaadaan ee kanalil naazhiyorukkande
Kooppada koottan ini kottada vettam
veeraali kolam chutti komaramunde
vaalum parichayumunde
Mookkila naakkila aaruvilakku
sheelathin chilampumunde
Thanchi konchedee konchedee kurumpee
velmurukaa haro haraa ho
velaayudhaa haro haraa hoy (2)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നെടി മിന്നെടി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
തുമ്പിക്കിന്നാരം
ആലാപനം : കെ ജെ യേശുദാസ്, ഗായത്രി അശോകന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ഓമല്‍ കണ്മണീ (നരന്‍)
ആലാപനം : കെ എസ്‌ ചിത്ര, വിനീത്‌ ശ്രീനിവാസന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പൊന്നാര്യന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
വേല്‍മുരുക [റീമിക്സ്]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
തുമ്പിക്കിന്നാരം [അണ്‍പ്ലഗ്ഡ്]
ആലാപനം : കെ ജെ യേശുദാസ്, ഗായത്രി അശോകന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌