View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടാനും ...

ചിത്രംപറഞ്ഞു തീരാത്ത വിശേഷങ്ങള്‍ (2007)
ചലച്ചിത്ര സംവിധാനംഹരികുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 3, 2010
ആ..ആ.ആ

പാടാനും പറയാനും
എനിക്കറിയാത്തൊരനുരാഗമേ
പെയ്താലും തോർന്നാലും
മനസ്സലിവോലും അനുരാഗമേ
കാതോർത്തും കനവോർത്തും
ഒരു പുഴ പോലെ ഒഴുകുന്നു ഞാൻ ഇന്നും
(പാടാനും..)

വരുമെന്നോർത്തീ വഴിയരികിൽ ഞാൻ
വാർമഴവില്ലിൻ പൂ വിരിച്ചു
പുലർ മഞ്ഞായും പുതു മഴയായും
പുഞ്ചിരി മലരിൻ തേൻ തുളിച്ചു
ഉണരുവാൻ വൈകും തൂവൽ കിളിയേ
പൊൻ വിരലാലെ ഞാൻ തഴുകിയുണർത്തീ
ഇനിയും വരുവാൻ വൈകുകയോ
(പാടാനും..)

മുന്തിരി പൂക്കും പന്തലിനുള്ളിൽ
സാന്ധ്യ നിലാവിൻ ഇതൾ വിടർത്തി
അഴലിൽ നിറയും ആലില മിഴിയിൽ
ആയിരം ദീപം ഞാൻ കൊളുത്തി
തുള്ളികളായെൻ ഉള്ളിലെ മുരളിയിൽ
തൂമന്ദഹാസം ഞാൻ പതിയെ ഒഴുക്കി
ഇനിയും വരുവാൻ വൈകുകയോ
(പാടാനും....)


Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010

Aa..aa...aa...
Paadaanum parayaanum
Enikkariyaathoranuraagame
Peythaalum thornnaalum
Manassalivolum anuraagame
Kaathorthum kanavorthum
Oru puzha pole ozhukunnu njaan innum
(Paadaanum...)

Varumennorthee vazhiyarikil njaan
vaarmazhavillin poo virichu
pularmanjaayum puthumazhayaayum
Punchiri malarin then thulichu
Unaruvaan vaikum thoovalkkiliye
Pon viralaale njaan thazhukiyunarthi
Iniyum varuvaan vaikukayo
(Paadaanum...)

Munthiri pookkum panthalinullil
Saandhya nilaavin ithal vidarthi
azhalil nirayum aalila mizhiyil
aayiram deepam njaan koluthi
thullikalaayen ullile muraliyil
thoomandahaasam njaan pathiye ozhukki
iniyum varuvaan vaikukayo
(Paadaanum...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സേ പാടു നീ
ആലാപനം : അരുന്ധതി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണന്റെ ചുണ്ടില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
മനസ്സേ പാടു നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍