View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തകിട തകിട ...

ചിത്രംആനച്ചന്തം (2006)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനപി സി അരവിന്ദന്‍
സംഗീതംജയ്‌സൺ ജെ നായർ
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010

ആർപ്പോ ഇർറോ ഇർ റോ ഇർ റോ
ധകിട ധകിട തക ധകിട ധകിട തക
ധകിട ധകിട തക താളം (2)

അകലെയായ് ഇരുളലകൾ അകലെയായ്
വരികയായ് കതിരൊളികൾ അരികിലായ്
ഉണരും കര കണി കാണ്മതു അമരോത്സവ രംഗം
മുള വന്നത് തളിരാർന്നിത് വരമൊ നിറയായ്
കരളിൽ നിറയായ് വിളയുമെൻ കനകനെൽക്കതിരുകൾ

കൊടിയേറിയതെൻ നെഞ്ചകമോ
മുടിയേറ്റിയതെൻ ഭാവുകമോ
തുള്ളി തുടി കൊട്ടാൻ കോലം കെട്ടും കരയോരം
ഉള്ളിൽ കനവേന്തും നാടിൻ പൂരം പൊടി പൂരം
നിറയുന്നു മമ ജീവനിൽ ഒരു സൗഭഗ മേളം
പുലരുന്നു സുമവീചിയിൽ ഒരു സൗരഭ താളം
ധികിട ധികിട തക ധികിട ധികിട തക
ധികിട ധികിട തക താളം (2)
(അകലെയായ് ....)

ഉയരുന്നത് വരവേല്പൊളിയോ
ഉറുളും തിരു തേരിൻ ഒലിയോ (2)
മീനച്ചൂടേൽക്കും നാടും കുളിരാർന്നിടുന്നു
ആമോദ പുതുവെള്ളത്തിൽ ആറാടിടുന്നു
നിറമാടി സ്വപ്നങ്ങളിൽ മുത്തുക്കുട മാറ്റം
കളിയാടി എങ്ങും പുതു പൊന്നോണ ചന്തം
ധികിട ധികിട തക ധികിട ധികിട തക
ധികിട ധികിട തക താളം (2)
(അകലെയായ് ....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗുരുവായൂരുണ്ണിക്കണ്ണനു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : പി സി അരവിന്ദന്‍   |   സംഗീതം : ജയ്‌സൺ ജെ നായർ
വേനൽവനികയിൽ
ആലാപനം : വി ദേവാനന്ദ്‌   |   രചന : പി സി അരവിന്ദന്‍   |   സംഗീതം : ജയ്‌സൺ ജെ നായർ
ശ്യാമവാനിലേതോ കണിക്കൊന്ന
ആലാപനം : അഖില ആനന്ദ്   |   രചന : പി സി അരവിന്ദന്‍   |   സംഗീതം : ജയ്‌സൺ ജെ നായർ
ശ്യാമവാനിലേതോ കണിക്കൊന്ന (m)
ആലാപനം : ജി വേണുഗോപാല്‍   |   രചന : പി സി അരവിന്ദന്‍   |   സംഗീതം : ജയ്‌സൺ ജെ നായർ
ഗണേശാർച്ചന
ആലാപനം : ഭവ്യലക്ഷ്മി   |   രചന : പി സി അരവിന്ദന്‍   |   സംഗീതം : ജയ്‌സൺ ജെ നായർ
അരികിൽ വരു
ആലാപനം : രാകേഷ്‌ ബ്രഹ്മാനന്ദന്‍, നസ്നീൻ   |   രചന : കാനേഷ് പുനൂര്‍   |   സംഗീതം : ജയ്‌സൺ ജെ നായർ
ധികിടു ധികിടു
ആലാപനം : ബാലു, ജയകൃഷ്ണന്‍   |   രചന : പി സി അരവിന്ദന്‍   |   സംഗീതം : ജയ്‌സൺ ജെ നായർ