View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിരിക്കുമ്പോൾ കൂടെ ...

ചിത്രംകടൽ (1968)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Lyrics submitted by: Indu Ramesh

Chirikkumpol koode chirikkaan aayiram per varum
karayumpol koode karayaan nin nizhal maathram varum..
nin nizhal maathram varum..
sukham oru naal varum virunnukaaran..(2)
dukhamo piriyaatha swanthakkaaran..
(chirikkumpol..)

kadalil meen perukumpol karayil vannadiyumpol
kazhukanum kaakkakalum parannu varum
kadal theeramozhiyumpol valayellaam unangumpol
avayellaam palavazhi pirinju pokum..
avayellaam palavazhi pirinju pokum...

karanju karanju karal thalarnnu njaan urangumpol
kadha paranjunarthiya karinkadale.. karinkadale..
kanivaarnnu nee thanna kanaka thaampaalathil
kannuneer chippikalo nirachirunnu..
kannuneer chippikalo nirachirunnu...

chirikkumpol koode chirikkaan aayiram per varum
karayumpol koode karayaan nin nizhal maathram varum..
nin nizhal maathram varum....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാ‍ത്രം വരും
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍
(ചിരിക്കുമ്പോള്‍...)

കടലില്‍ മീന്‍ പെരുകുമ്പോള്‍ കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടല്‍ത്തീരമൊഴിയുമ്പോള്‍ വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
അവയെല്ലാം പലവഴി പിരിഞ്ഞുപോകും

കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നു...
(ചിരിക്കുമ്പോള്‍...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വലയും വഞ്ചിയും
ആലാപനം : കെ ജെ യേശുദാസ്, കമുകറ, ഗോമതി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
കള്ളന്മാര്‍ കാര്യക്കാരായി
ആലാപനം : കെ ജെ യേശുദാസ്, കമുകറ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആരും കാണാതയ്യയ്യ
ആലാപനം : എം എസ്‌ പദ്മ, രേണുക   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
കടലിനെന്തു മോഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
പാടാനാവാത്ത രാഗം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
മനുഷ്യന്‍ കൊതിയ്ക്കുന്നു
ആലാപനം : കമുകറ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍