View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയസരസ്സിലേ ...

ചിത്രംപാടുന്ന പുഴ (1968)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

hridaya sarassile pranaya pushpame........

hridaya sarassile pranaya pushpame
iniyum nin kadha parayoo
ardha nimeelitha mizhikaliloorum
ashru binduven swapna binduvo (hridaya)

ezhuthaan vaikiya chithra kadhayile
ezhazhakulloru nayika nee (ezhuthaan..)
ennanuraaga thapovana seemayil
innale vanna thapasswini nee (hridaya)

ethra sandhayakal chaalichu chaarthi
ithrayum arunima nin kavilil!
ethra samudra hridandam charthi
ithrayum neelima ninte kannil !

hridaya sarassile pranaya pushpame
iniyum nin kadha parayoo
nee parayoo
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ (ഹൃദയ..)
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ? (ഹൃദയ..)

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ (എഴുതാന്‍ ...)
എന്നനുരാഗ തപോവന സീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ (ഹൃദയ..)

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി
ഇത്രയും അരുണിമ നിന്‍ കവിളില്‍ !
എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍ !

ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
നീ പറയൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ധുഭൈരവീ രാഗരസം
ആലാപനം : പി ലീല, എ പി കോമള   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാടുന്നൂ പുഴ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാടുന്നൂ പുഴ
ആലാപനം : പി ലീല, എ പി കോമള   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഭൂഗോളം തിരിയുന്നു
ആലാപനം : സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാടുന്നൂ പുഴ
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാടുന്നൂ പുഴ
ആലാപനം : എസ് ജാനകി, പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാടുന്നൂ പുഴ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി