View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചില്ലുജാലക വാതിലില്‍ ...

ചിത്രംക്ലാസ്‌മേറ്റ്സ് (2006)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംമഞ്ജരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010
ചില്ലുജാലകവാതിലിന്‍‍ തിരശ്ശീല ഞൊറിയുമ്പോൾ
മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ
മഞ്ഞണിഞ്ഞൊരു പാതയില്‍
മഞ്ഞണിഞ്ഞൊരു പാതയില്‍
മനസ്സൊന്നു ചെല്ലുമ്പോൾ
നെഞ്ചിലൂടെ പറന്നു പോയൊരു പൂങ്കുയില്‍ വെറുതേ
(ചില്ലുജാലക..)

ഇല കുടഞ്ഞു തളിച്ച വഴിയുടെ
ഇരുവശം നീളെ
മലരണിഞ്ഞു നിരന്നു ചില്ലകള്‍
അവനു കണിയേകാന്‍
എത്ര സ്നേഹവസന്തം
ചമയമണിഞ്ഞുവെന്നാലും
ഇന്നിതേവരെ ആയതില്ലൊരു
ചെണ്ടു നല്‍കീടാന്‍
അവനൊരു ചെണ്ടു നല്‍കീടാന്‍
(ചില്ലുജാലക..)

കുളിരു കുമ്പിളിലുള്ള തെന്നലിന്‍
എവിടെയും ചെല്ലാം
കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും
മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും
മതിമറന്നുണരേണ്ട കൊലുസ്സിനു മൗനമോ
ഇന്നും ഇനിയൊരു മൗനമോ എങ്ങും
(ചില്ലുജാലക..)

Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011

Chillujaalaka vaathilin thirasheela njoriyumpol
melleyonnu kilungiyo kaivalakalariyaathe
manjaninjoru paathayil
manjaninjoru paathayil
manassonnu chellumpol
nenchiloode parannu poyoru poonkuyil veruthe
(Chillujaalaka..)

Ila kudanju thalicha vazhiyude
iruvasham neele
malaraninju nirannu chillakal
avanu kaniyekaan
ethra snehavasantham
chamayamaninjuvennaalum
innithevare aayathilloru
chendu nalkeedaan
avanoru chendu nalkeedaan
(Chillujaalaka..)

Kuliru kumpililulla thennalin
evideyum chellaam
kalakalangaliloode aazhiye nadikalum punaraam
muraliyoothiyoridayanarikeyirunnuvennalum
muraliyoothiyoridayanarikeyirunnuvennalum
mathi marannunarenda kolussinu mounamo
innum iniyoru mounamo engum
(Chillujaalaka..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ ഖൽബിലെ വെണ്ണിലാവു നീ [F]
ആലാപനം : സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
എന്റെ ഖൽബിലെ വെണ്ണിലാവു നീ (M)
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
കാത്തിരുന്ന
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വി ദേവാനന്ദ്‌, പ്രദീപ്‌ പള്ളുരുത്തി, സോണിയ സംജദ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
വോട്ടു്
ആലാപനം : എം ജി ശ്രീകുമാർ, പ്രദീപ് രാജുമാണിക്യം   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
കാറ്റാടി തണലും
ആലാപനം : സിസിലി, രമേഷ് ബാബു, രെജു ജോസഫ്‌, വിധു പ്രതാപ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
എത്ര കാലം നാം [സത്യം Collections]
ആലാപനം : ഫ്രാങ്കോ, രഞ്ജിനി ജോസ്‌, സായനോര ഫിലിപ്പ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍