View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വർണ്ണത്തേരിലേറി ...

ചിത്രംകളർഫുൾ (2006)
ചലച്ചിത്ര സംവിധാനംനാസര്‍ അസീസ്‌
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംസയന്‍ അന്‍‌വര്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, വിധു പ്രതാപ്‌

വരികള്‍

Added by Susie on December 17, 2011

സ്വര്‍ണ്ണ നിലാത്തേരില്‍ വരുമെന്‍
നീല മുകില്‍പ്രാവേ
നിന്റെ മിഴിപ്പൂവില്‍ നിറയെ
പ്രണയക്കഥയാണോ
ഓര്‍മ്മയിലെന്നും ഓണനിലാവായ്
ഓമനമുത്തേ നീ വിടരൂ
ഓളമുറങ്ങും ഈ മനസ്സാകെ
ഒരു മഴയായ് നീ പെയ്തുണരൂ
പൂങ്കാറ്റിന്‍ ചിറകേറി
വരുമോ നീയരികെ
പൂക്കാലം പോലെന്നില്‍
നിറയൂ നീ പ്രിയനേ
(സ്വര്‍ണ്ണ )

ആയിരമിതളില്‍ മിന്നി വിരിഞ്ഞൊരു
കാര്‍ത്തിക ദീപം പോല്‍
ആരതിയുഴിയും അഞ്ജനമിഴികള്‍
തേടുകയല്ലോ ഞാന്‍
ചെമ്പകമൊട്ടില്‍ മുത്തമിടുന്നൊരു
വണ്ടുകള്‍ പോലെന്റെ
നെഞ്ചിലെ വീണാ തന്ത്രികള്‍ മീട്ടും
നൊമ്പരമല്ലേ നീ
പൂക്കുല ചൂടും കൊന്നമരത്തിന്‍
കൊമ്പിലിരുന്നേതോ
പൂത്തിരുവാതിര മേളമൊരുക്കും
പൂങ്കുയിലല്ലേ നീ
(സ്വര്‍ണ്ണ )

പുലര്‍വെയില്‍ മേലെ പൊന്നരയാലില്‍
കിങ്ങിണി തുള്ളുമ്പോള്‍
പ്രണയസുഗന്ധം കൊണ്ട് തലോടും
കാറ്റായ് നീയെന്നും
ചെമ്പനിനീരിന്‍ ചെപ്പിലൊളിച്ചൊരു
മഞ്ഞുകണം പോലെ
നെഞ്ചിലെ മോഹ ചീലുകലെന്തേ
നീ നിറയുന്നെന്നില്‍
മുന്തിരി നീര്‍ മണി മുത്ത്‌ കിലുങ്ങും
ഒരു ചെറു പുഞ്ചിരിയായ്‌
മഞ്ചലിലേറി വിരുന്നു വരുന്നെന്‍
സ്നേഹിതനല്ലേ നീ
(സ്വര്‍ണ്ണ )


----------------------------------

Added by Susie on December 17, 2011

swarnna nilaatheril varumen
neela mukilpraave
ninte mizhippoovil niraye
pranayakkadhayaano
ormmayilennum onanilaavaay
omanamuthe nee vidaroo
olamurangum ee manassaake
oru mazhayaay nee peythunaroo
poonkaattin chirakeri
varumo neeyarike
pookkaalam polennil
nirayoo nee priyane
(swarnna)

aayiramithalil minni virinjoru
kaarthika deepam pol
aarathiyuzhiyum anjanamizhikal
thedukayallo njaan
chembakamottil muthamidunnoru
vandukal polente
nenchile veenaa thanthrikal meettum
nombaramalle nee
pookkula choodum konnamarathin
kombilirunnetho
poothiruvaathira melamorukkum
poonkuyilalle nee
(swarnna)

pular veyil mele ponnarayaalil
kingini thullumbol
pranayasugandham kondu thalodum
kaattaay neeyennum
chempanineerin cheppilolichoru
manjukanam pole
nenchile mohacheelukalenthe
nee nirayunnennil
munthiri neer mani muthu kilungum
oru cheru punchiriyaay
manchalileri virunnu varunnen
snehithanalle nee
(swarnna)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാഗരങ്ങളേ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സയന്‍ അന്‍‌വര്‍
തങ്ക നിലാവേ
ആലാപനം : അഫ്‌സല്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സയന്‍ അന്‍‌വര്‍
പാട്ടു പാടുമോ പൂങ്കുരുവീ
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സയന്‍ അന്‍‌വര്‍
ചാറ്റൽ മഴ
ആലാപനം : ഫ്രാങ്കോ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സയന്‍ അന്‍‌വര്‍
പാട്ടു പാടാമോ [M]
ആലാപനം :   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സയന്‍ അന്‍‌വര്‍
സാഗരങ്ങളേ [F]
ആലാപനം :   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സയന്‍ അന്‍‌വര്‍