View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മേഘനാദം ...

ചിത്രംകളഭം (2006)
ചലച്ചിത്ര സംവിധാനംപി അനില്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oru meghanaadamee irulil
vidacholli maanjathenthe
thengunnu dooreyetho
thenil kuthirnna gaanam
(oru meghanaadamee)
parayaathe poyathenthe nee...

thaliraarnnu ninnu baalyam
thaaraattu paattu pole
paaripparannu hridayam
paalthumbiyenna pole
kanivinteyammayarike
kanimulla poothapole
piriyunnathenthu thammil
nirayunnathenthu mizhikal
orunokku kaanuvaan varumo...

thiri thaazhumee nilaavil
thirayunnithaareyaare
theril varunnorudayam
thedunnathaareyaare
thalarunnu jeevalathakal
pozhiyunnu shokamanikal
chirakaarnna mohashalabham
pidayunnu veendumazhalil
oru neela chandranaay doore
chirithooki ninnathaaro
neeyennumentethallo
kaanaathe maanjuvallo

oru vaakku minduvaan varumo
oru nokku kaanuvaan varumo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു മേഘനാദമീ ഇരുളില്‍
വിട ചൊല്ലി മാഞ്ഞതെന്തേ
തേങ്ങുന്നു ദൂരെ ഏതോ
തേനില്‍ കുതിര്‍ന്ന ഗാനം (ഒരു മേഘ നാദമീ )
പറയാതെ പോയതെന്തേ നീ...

തളിരാര്‍ന്നു നിന്നു ബാല്യം
താരാട്ടു പാട്ടു പോലെ
പാറിപ്പറന്നു ഹൃദയം
പാല്‍ത്തുമ്പിയെന്ന പോലെ
കനിവിന്റെയമ്മയരികെ
കനിവിന്റെയമ്മരികെ
കണിമുല്ലപൂത്തപോലെ
പിരിയുന്നതെന്തു തമ്മില്‍
നിറയുന്നതെന്തു മിഴികള്‍
ഒരുനോക്കു കാണുവാന്‍ വരുമോ

തിരിതാഴുമീ നിലാവില്‍
തിരയുന്നിതാരെ യാരെ യാരെ
തേരില്‍ വരുന്നൊ രുദയം
തേടുന്നതാരെയാരെ
തളരുന്നു ജീവലതകള്‍
പൊഴിയുന്നു ശോകമണികള്‍
ചിറകാര്‍ന്ന മോഹശലഭം
പിടയുന്നു വീണ്ടുമഴലില്‍
ഒരു നീല ചന്ദ്രനായ് ദൂരെ
ചിരിതൂകിനിന്നതാരോ
നീയെന്നുമെന്റെതല്ലോ
കാണാതെ മാഞ്ഞുവല്ലോ

ഒരു വാക്ക് മിണ്ടുവാന്‍ വരുമോ
ഒരു നോക്കു കാണുവാന്‍ വരുമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയിന്നെന്റെ
ആലാപനം : രഞ്ജിനി ഹരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
ശിവപദം
ആലാപനം : രഞ്ജിനി ഹരി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
മുനയുള്ള
ആലാപനം : മധു ബാലകൃഷ്ണന്‍, രഞ്ജിനി ഹരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
വരു വരു
ആലാപനം : കെ ജെ യേശുദാസ്, ശരത്‌, കെ കൃഷ്ണകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
സ്നേഹിക്കാന്‍
ആലാപനം : കെ ജെ യേശുദാസ്, രഞ്ജിനി ഹരി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
ദേവ സന്ധ്യ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
ദേവ സന്ധ്യ [F]
ആലാപനം : രഞ്ജിനി ഹരി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
വരൂ വരൂ [ഹ്രസ്വം]
ആലാപനം : കെ ജെ യേശുദാസ്, ശരത്‌, കെ കൃഷ്ണകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
നീയിന്നെന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍