View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സില്‍ വിരിയുന്ന ...

ചിത്രംമധു ചന്ദ്രലേഖ (2006)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനകാനേഷ് പുനൂര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ചാള്‍സ് വിന്‍സെന്റ്

വരികള്‍


Added by madhavabhadran on February 24, 2010
 മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ

മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ
മലരില്‍ വിരിയുന്നമധുവാണ് സ്നേഹം
(മനസ്സില്‍ വിരിയുന്ന)
നുണ പോലെ തോന്നുന്ന നേരാണ് സ്നേഹം
ഓര്‍ക്കുവാന്‍ സുഖമുള്ള നോവാണ് സ്നേഹം
മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ

വലതുകാല്‍ വെച്ചെന്‍റെ ജീവിത വനിയില്‍
വിരുന്നു വന്ന വസന്തം നീ
ചിരിതൂകിയെന്നും ചാരത്തു നിന്നു
ചൊരിഞ്ഞു തന്നു മരന്ദം നീ
തനു തമ്പുരുവാകുന്നു
സിര തന്ത്രികളാകുന്നു
നറുതേന്‍ ശ്രുതി ചേരുന്നു
പുതിയൊരു പല്ലവിയാകുന്നു
ഓ മന്ദാര മലരാണെന്‍ മഞ്ജുമുഖി
(മനസ്സില്‍ വിരിയുന്ന)
മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ

മാനത്തു നിന്നും മണിമുകില്‍ മഞ്ചലില്‍
താഴത്തു വന്നൊരു താരക നീ
മാണിക്യ വീണയില്‍ കിന്നരകന്യകള്‍
മീട്ടിയ മോഹന രാഗം നീ
ഞാനൊരു പൂ ചോദിച്ചാല്‍
നീയൊരു പൂവനമാകുന്നു
ഞാന്‍ മധുരം മോഹിച്ചാല്‍
നീയൊരു മധുമഴയാകുന്നു ഓ
മന്ദാര മലരാണെന്‍ മഞ്ജുമുഖി
(മനസ്സില്‍ വിരിയുന്ന)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 23, 2011

Manassil viriyunna malaraanu sneham...aa...

Manassil viriyunna malaraanu sneham
malaril viriyunna madhuvaanu sneham (2)
nuna pole thonnunna neraanu snham
orkkuvaan sukhamulla novaanu sneham
(Manassil viriyunna....)

valathukaal vechente jeevitha vaniyil
virunnu vanna vasantham nee
chirithookiyennum chaarathu ninnu
chorinju thannu marandam nee
thanu thamburuvaakunnu
sira thanthrikalaakunnu
naruthen shruthi cherunnu
puthiyoru pallaviyaakunnu...Oh...
mandaara malaraanen manjumukhi
(Manassil viriyunna....)

maanathu ninnum manimukil manchalil
thaazhathu vannoru thaaraka nee
maanikkyaveenayil kinnara kanyakal
meettiya mohana raagam nee
njaanoru poo chodichaal
neeyoru poovanamaakunnu
njaan madhuram mohichaal
neeyoru madhumazhayaakunnu...Oh...
aathirakkuliraanen aathmasakhi
(Manassil viriyunna...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മല്ലികപ്പൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
സുഖമാണോ
ആലാപനം : അഫ്‌സല്‍, സിസിലി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ചക്കനി രാജ
ആലാപനം : ശങ്കരന്‍ നമ്പൂതിരി   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍
തുള്ളിത്തുള്ളി
ആലാപനം : സന്തോഷ്‌ കേശവ്‌, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കുസുമവദന മോഹസുന്ദരാ
ആലാപനം : ചിത്ര അയ്യർ‍, കാവാലം ശ്രീകുമാര്‍, സരസ്വതി ശങ്കർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
മനസ്സില്‍ വിരിയുന്ന [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാനേഷ് പുനൂര്‍   |   സംഗീതം : എം ജയചന്ദ്രന്‍