View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അങ്ങേക്കരയിങ്ങേക്കര ...

ചിത്രംപുന്നപ്രവയലാര്‍ (1968)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

angaekkare ingaekkare
athappomthoni thuzhanjavan innale vannu
oru poo thannu - avanoru chuvanna poo thannu

anthimalarippoovalla aambal poovalla
manassile sarassile anuraagappoo
allippoo anchithal poo
(angaekkare)

alliniraye sindooram azhakin sindooram
mannile viyarppu neer panineeraakkum chingappoo
chithirappoo (angaekkare)

aarum choodiya poovalla aniyum poovalla
avannu njaan mattoru poo
pakaram nalkum kannippoo
kurumozhippoo (angaekkare)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അങ്ങേക്കരെ ഇങ്ങേക്കരെ
അത്തപ്പൂം തോണി തുഴഞ്ഞവൻ ഇന്നലെ വന്നു
ഒരു പൂ തന്നു - അവനൊരു ചുവന്ന പൂ തന്നു

അന്തിമലരിപ്പൂവല്ല ആമ്പൽ പൂവല്ല
മനസ്സിലെ സരസ്സിലെ അനുരാഗപ്പൂ
അല്ലിപ്പൂ അഞ്ചിതൾ പൂ
(അങ്ങേക്കരെ)

അല്ലിനിറയെ സിന്ദൂരം അഴകിൻ സിന്ദൂരം
മന്നിലെ വിയർപ്പു നീർ പനിനീരാക്കും ചിങ്ങപ്പൂ
ചിത്തിരപ്പൂ (അങ്ങേക്കരെ)

ആരും ചൂടിയ പൂവല്ല അണിയും പൂവല്ല
അവന്നു ഞാൻ മറ്റൊരു പൂ
പകരം നൽകും കന്നിപ്പൂ
കുറുമൊഴിപ്പൂ (അങ്ങേക്കരെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉയരും ഞാന്‍ നാടാകെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കന്നിയിളം കിളി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
എന്തിനാണീ കൈവിലങ്ങുകള്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
സഖാക്കളേ മുന്നോട്ട്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അങ്ങൊരു നാട്ടില്
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
വയലാറിന്നൊരു
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഏലേലോ[ബിറ്റ്]
ആലാപനം : കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍