കടം കൊണ്ട ...
ചിത്രം | വാസ്തവം (2006) |
ചലച്ചിത്ര സംവിധാനം | എം പദ്മകുമാര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | അലക്സ് പോള്‍ |
ആലാപനം | രെജു ജോസഫ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 കടം കൊണ്ട ജന്മം പേറി കിതപ്പിന്റെ ഭാരം താങ്ങി താന്തമാം ദൂരം താണ്ടും തീരാസഞ്ചാരം മാമഴക്കാലം പോലെ എരിവെയിൽ നാളം പോലെ ഓർമ്മകൾക്കുള്ളിൽ നീറും നോവിൻ സഞ്ചാരം വേനലിൻ തീരങ്ങൾ പിന്നിൽ മായുമ്പോഴും പാതിരത്താരങ്ങൾ കനൽ പെയ്യുമ്പോളും (കടം കൊണ്ട..) എങ്ങുമീ ഇരുളിന്റെ പകയാർന്ന പാളം സങ്കട നിഴലിന്റെ നിലയ്ക്കാത്ത നീളം (2) ഓർമ്മയിൽ ഇരുട്ടേറുന്നു ജീവിതം ഉരുക്കാകുന്നു ഓരത്തു വിറ കൊള്ളും നിഴലാണ് നമ്മൾ കാർമുകിൽ കഴുകന്റെ ചിറകാണു നമ്മൾ ഉദിക്കുന്നു പിന്നെയും കൊതിയോടെ നമ്മൾ (കടം കൊണ്ട..) യാത്രകൾ തീരാത്ത നേരിൻ നിയോഗം തീപുക തേടുന്ന വണ്ടിൻ വിയോഗം (2) പാതിരാ പടർന്നേറുന്നു പാപികൾ തനിച്ചാവുന്നു ഏകനായലയുന്ന മനുഷ്യന്റെ മൗനം ഏതൊരു തീരാത്ത പകലിന്റെ ശാപം പുനർജന്മം ഇല്ലാത്ത മനുഷ്യന്റെ ശോകം (കടം കൊണ്ട..) Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010 Kadam konda janmam peri kithappinte bhaaram thaangi thaanthamaam dooram thaandum theeraasanchaaram maamazhakkaalam pole eriveyil naalam pole ormmakalkkullil neerum novin sanchaaram venalin theerangal pinnil maayumpozhum paathirathaarangal kanal peyyumpolum (Kadam konda...) Engumee irulinte pakayaarnna paalam sankada nizhalinte nilaykkaatha neelam ormmayil irutterunnu jeevitham urukkaakunnu orathu vira kollum nizhalaanu namal kaarmukil kazhukante chirakaanu namal udikkunnu pinneyum kothiyode nammal (Kadam konda...) Yaathrakal theeraatha nerin niyogam theepuka thedunna vandin viyogam paathiraa padarnnerunnu paapikal thanichaavunnu ekanaayalayunna manushyante mounam ethoru theeraatha pakalinte shaapam punarjjanmam illaatha manushyante shokam (Kadam konda....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാഥാ നീ വരുമ്പോൾ ഈ യാമം തരളിതമായ്
- ആലാപനം : കെ എസ് ചിത്ര, പ്രദീപ് പള്ളുരുത്തി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍
- അരപ്പവൻ പൊന്നു കൊണ്ടു
- ആലാപനം : റിമി ടോമി, വിധു പ്രതാപ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍
- കടം കൊണ്ട [Version 2]
- ആലാപനം : വിദ്യാധരന് മാസ്റ്റർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍
- നിന്ദതി ചന്ദനം
- ആലാപനം : | രചന : | സംഗീതം : അലക്സ് പോള്‍