View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തത്തക തത്തക ...

ചിത്രംവടക്കും നാഥൻ (2006)
ചലച്ചിത്ര സംവിധാനംഷാജൂണ്‍ കാര്യാല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ, മച്ചാട്‌ വാസന്തി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010

ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും
നാളെ നിന്റെ വേളിച്ചെക്കന്‍ വരുന്നൂ തത്തേ
നീളെ നീളെ തോരണങ്ങള്‍ മാലപോലെയലങ്കാരങ്ങള്‍
അളിമാരൊത്താടിപാടാം അരിയ തത്തേ

തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം
മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം (2)
കാവില്‍ വെയ്ക്കും മണി കൈവിളക്കേ
(തത്തക...)

നീ മണിമംഗല കുങ്കുമമീ തുടുനെറ്റിയിലിട്ടൊരു
ശ്രീകല പോലെയുദിക്കണ നേരമായ്
നീ തിരുവാതിര ചന്ദ്രിക നീ വിരല്‍ തൊട്ടു വിളിച്ചൊരു
പൂവിതള്‍ പോലെ വിരിഞ്ഞൊരു നേരമായ്
കിഴക്കിനി കോലായില്‍ പൂക്കും പൌര്‍ണ്ണമിയായി
എരി തിരി താലത്തില്‍ നീട്ടും നെന്മണിയായി
മനസ്സിനുള്ളില്‍ വിളക്കു വെക്കാന്‍ പറന്നെത്തി നീ
(തത്തക...)

നീ കിളിവാതിലിനുള്ളിലെ രാ തിരു തിങ്കളുദിച്ചത്
പോലിനിയെന്റെ നിലാവിനുമമ്മയായ്
ഈ പുഴ പാടണ പാട്ടുകള്‍ നീ ശ്രുതി ചേര്‍ത്തു മിനുക്കിയ
തേന്മൊഴി കൊണ്ടു തലോടണോരീണമായ്
കുയില്‍ പിട പെണ്ണേ നീ പാടും ഭൈരവി കേട്ട്
കളപ്പുര തേവാരം നോല്‍ക്കും വാള്‍ത്തലയേറ്റും
വെളിച്ചമെന്‍ വിളിച്ചുണര്‍ത്താന്‍ വിരുന്നെത്തി നീ
(തത്തക...)



Added by ജിജാ സുബ്രഹ്മണ്യൻ on December 9, 2010

Aalakampadiyodum melavaadya ghoshathidum
naale ninte velichekkan varunnu thathe
neele neele thoranangal maala poleyalankaarangal
aalimaarothaadi paadaam ariya thathe

Thathaka thathaka thathaka thathaka thathakalethi thathum kalyanam
othiri othiri othiri othiri muthuvilkakki cherkkum kalyanam
mazhayude pavizhamedukkaam nilayude valakalorukkam
kaavil veykkum mani kaivilakke
(Thathaka...)

Nee manimagala kunkumamee thudu nettiyilittoru
sreekala poleyudikkana neramaay
nee thiruvaathira chandrika nee viral thottu vilichoru
poovithal pole virinjoru neramaay
kizhakkini kolaayil pookkum pournnamiyaay
eri thiri thaalathil neettum nenmaniyaay
manassinullil vilakku veykkaan parannethi nee
(Thathaka..)

Nee kilivaathilinullile raa thiru thinkaludichathu
poliniyente nilaavinumammayyaay
ee puzha paadana paattukal nee sruthi cherthu minukkiya
thenmozhi kondu thalodanorenamaay
kuyil pida penne nee paadum bhairavi kettu
kalappura thevaaram nolkkum vaalthalayettum
velichamen vilichunarthaan virunnethi nee
(Thathaka..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗംഗേ തുടിയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
കളഭം തരാം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ഒരു കിളി പാട്ടു മൂളവേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
നീണ്ടിടം ചുരുണ്ട നിന്‍
ആലാപനം : ശങ്കരന്‍ നമ്പൂതിരി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
രജനി ജനിതഗുരു
ആലാപനം : ഗോവിന്ദ്‌ വിവേക്‌   |   രചന :   |   സംഗീതം : രവീന്ദ്രന്‍
സാരസമുഖീ സഖീ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
പാഹി പരംപൊരുളേ
ആലാപനം : മഞ്ജരി, രവീന്ദ്രന്‍, സിന്ധു പ്രേംകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
കളഭം തരാം [M]
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ഗംഗേ തുടിയിൽ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ഒരുകിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
കളഭം തരാം ഭഗവാനെൻ മനസ്സും തരാം [D]
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍