View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രേമിയ്ക്കാന്‍ മറന്നു ...

ചിത്രംലവ് ഇന് കേരള (1968)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ലീല, മഹാലക്ഷ്മി

വരികള്‍

Lyrics submitted by: Sreedevi Pillai

premikkaan marannupoya penne nin
pedamaan mizhikalile pedikkenthukaaryam?
premikkaan marannupoya penne.....

mellemelle nadakkaathe thullithulli nadakkarutho?
sanyasiniyaakathe rock n roll aadarutho?

muthukkula njaathuvende mullamalar maala vende?
karivalayum pirivalayum thankakkailesum vende?

kannaal kaamappopverinjaal kaamukanmarodivarum
manassutharum madhuram tharum maarilettiyomanikkum -ninne
maarilettiyomanikkum

premikkaan marannupoya penne nin
pedamaan mizhikalile pedikkenthukaaryam?
premikkaan marannupoya penne.....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ നിന്‍
പേടമാന്‍ മിഴികളിലെ പേടിയ്ക്കെന്തുകാര്യം?
പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ

മെല്ലെമെല്ലെ നടക്കാതെ തുള്ളിത്തുള്ളിനടക്കരുതോ?
സന്യാസിനിയാകാതെ റോക്ക് ന്‍ റോള്‍ ആടരുതോ?

മുത്തുക്കുലഞാത്തുവേണ്ടേ? മുല്ലമലര്‍മാലവേണ്ടേ?
കരിവളയും പിരിവളയും തങ്കക്കൈലേസും വേണ്ടേ?

കണ്ണാല്‍കാമപ്പൂവെറിഞ്ഞാല്‍ കാമുകന്മാരോടിവരും
മനസ്സുതരും മധുരംതരും മാറിലേറ്റിയോമനിയ്ക്കും നിന്നെ
മാറിലേറ്റിയോമനിയ്ക്കും

പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ നിന്‍
പേടമാന്‍ മിഴികളിലെ പേടിയ്ക്കെന്തുകാര്യം?
പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുപകര്‍ന്ന ചുണ്ടുകളില്‍
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുടുകുടുത്തിര കുമ്മി
ആലാപനം : പി ലീല, കമല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അതിഥി അതിഥി
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ലവ്‌ ഇന്‍ കേരള
ആലാപനം : എല്‍ ആര്‍ ഈശ്വരി, സീറോ ബാബു, ആർച്ചി ഹട്ടൺ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നൂറു നൂറു പുലരികൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അമ്മേ മഹാകാളിയമ്മേ
ആലാപനം : സി ഒ ആന്റോ, കെ പി ഉദയഭാനു   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഓം നമഃശ്ശിവായ [Bit]
ആലാപനം : കോറസ്‌, ജോസ്‌ പ്രകാശ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌