View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ilam Khalbile Malar Painkili (F) ...

MovieMalsaram (2003)
Movie DirectorAnil C Menon
LyricsS Ramesan Nair
MusicM Jayachandran
SingersSujatha Mohan

Lyrics

Lyrics submitted by: Dr. Susie Pazhavarical

thena thintha thaaro thena thintha thaaro
thaaninni thaanaaro
thena thintha thaaro thena thintha thaaro
thaaninni thaanaaro

alukkitta maanam ayalathu chandran
kazhuthilorurumaalu
kulichethum kaattu parayana kettu
namukkinnu perunnaalu

ilam khalbile malar painkilee
isal paaduvaan nee parannethumo
ilam khalbile malar painkilee
isal paaduvaan nee parannethumo
aashichu mohichu paadunna paattilu
nirayanu panineeru
oru pennaalu chirikkanu minnaaram minunganu
ponnaara muttaayi kathunna poothaalam
ilam khalbile malar painkilee
isal paaduvaan nee parannethumo

thaanini thaanaano thaano thaanini thaanaaro
thaanini thaanaano thaano thaanaano

monchulloree duniyaavu
ponnil padachavan aaru
nenchilirikkana novu
kandariyunnavanaaru
kanneeril koluthana vinninte vilakkinu
rabbinte chiriyaanu
maanathu kilungana nakshathramani kondu
moopparkku kaliyaanu
kali kaanaan oro naalum nammal
perunnaalinu koodanu
ilam khalbile malar painkilee
isal paaduvaan nee parannethumo ......

anthi mayangana neram
paaya tharunnavanaaru
aadithalarana neram
koode vilippavanaaru
maanikyachiriyonnu chundathu viriyumbam
maanathu veyilallo
barkathin purayilu kithaabilezhuthiya
salkkaaram tharumallo
aa sakkaathu vaangaan kai neetti nammal
perunnaalinu koodanu

ilam khalbile malar painkilee
isal paaduvaan nee parannethumo
ilam khalbile malar painkilee
isal paaduvaan nee parannethumo
aashichu mohichu paadunna paattilu
nirayanu panineeru
oru pennaalu chirikkanu minnaaram minunganu
ponnaara muttaayi kathunna poothaalam
ilam khalbile malar painkilee
isal paaduvaan nee parannethumo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തെന തിന്ത താരോ തെന തിന്ത താരോ
താനിനി താനാരോ
തെന തിന്ത താരോ തെന തിന്ത താരോ
താനിനി താനാരോ

അലുക്കിട്ട മാനം അയലത്ത് ചന്ദ്രൻ
കഴുത്തിലൊരുറുമാല്
കുളിച്ചെത്തും കാറ്റ് പറയണ കേട്ട്
നമുക്കിന്നു പെരുന്നാള്

ഇളം ഖൽബിലെ മലർപ്പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ
ഇളം ഖൽബിലെ മലർപ്പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ
ആശിച്ചു മോഹിച്ചു പാടുന്ന പാട്ടില്
നിറയണ് പനിനീര്
ഒരു പെണ്ണാള് ചിരിക്കണ് മിന്നാരം മിനുങ്ങണ്
പൊന്നാര മുട്ടായി കത്തുന്ന പൂത്താലം
ഇളം ഖൽബിലെ മലർപ്പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ

താനിനി താനാനോ താനോ താനിനി താനാനോ
താനിനി താനാനോ താനോ താനാനോ

മൊഞ്ചുള്ളൊരീ ദുനിയാവ്
പൊന്നിൽ പടച്ചവനാര്
നെഞ്ചിലിരിക്കണ നോവ്
കണ്ടറിയുന്നവനാര്
കണ്ണീരിൽ കൊളുത്തണ വിണ്ണിന്റെ വിളക്കിനു
റബ്ബിന്റെ ചിരിയാണ്
മാനത്തു കിലുങ്ങണ നക്ഷത്രമണി കൊണ്ട്
മൂപ്പർക്ക് കളിയാണ്
കളി കാണാൻ ഓരോ നാളും നമ്മൾ
പെരുന്നാളിന് കൂടണ്
ഇളം ഖൽബിലെ മലർപ്പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ .....

അന്തി മയങ്ങണ നേരം
പായ തരുന്നവനാര്
ആദി തളരണ നേരം
കൂടെ വിളിപ്പവനാര്
മാണിക്യച്ചിരിയൊന്നു ചുണ്ടത്തു വിരിയുമ്പം
മാനത്തു വെയിലല്ലോ
ബർക്കത്തിൻ പുരയില് കിത്താബിലെഴുതിയ
സൽക്കാരം തരുമല്ലോ
ആ സക്കാത്ത് വാങ്ങാൻ കൈ നീട്ടി നമ്മൾ
പെരുന്നാളിന് കൂടണ്

ഇളം ഖൽബിലെ മലർപ്പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ
ഇളം ഖൽബിലെ മലർപ്പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ
ആശിച്ചു മോഹിച്ചു പാടുന്ന പാട്ടില്
നിറയണ് പനിനീര്
ഒരു പെണ്ണാള് ചിരിക്കണ് മിന്നാരം മിനുങ്ങണ്
പൊന്നാര മുട്ടായി കത്തുന്ന പൂത്താലം
ഇളം ഖൽബിലെ മലർപ്പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ


Other Songs in this movie

Ilam Khalbile Malar Painkili
Singer : KJ Yesudas, Chorus   |   Lyrics : S Ramesan Nair   |   Music : M Jayachandran
Ponnambili Ponnambili
Singer : M Jayachandran   |   Lyrics : S Ramesan Nair   |   Music : M Jayachandran
Poonilakkulire Vaayo (D)
Singer : P Jayachandran, Sujatha Mohan   |   Lyrics : S Ramesan Nair   |   Music : M Jayachandran
Hey Kaale
Singer : Kalabhavan Mani   |   Lyrics : S Ramesan Nair   |   Music : M Jayachandran
Poonilaakkulire Vaayo (F)
Singer : Sujatha Mohan   |   Lyrics : S Ramesan Nair   |   Music : M Jayachandran
Dhadak Dhadak
Singer : Ganga, Mano   |   Lyrics : S Ramesan Nair   |   Music : M Jayachandran