View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു വെള്ളിത്താമ്പാളം ...

ചിത്രംപുതുക്കോട്ടയിലെ പുതുമണവാളൻ (1995)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനഐ എസ് കുണ്ടൂര്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംബിജു നാരായണന്‍, കൃഷ്ണചന്ദ്രന്‍

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ
തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ

ഒരു വെള്ളിത്താമ്പാളം നിറയെപൊന്നരിവേണം
പൊന്നൂഞ്ഞാലു വേണം
പുഞ്ചവയൽ പുത്തരിക്കിണ്ണത്തിൽ
ചെറുകുങ്കുമക്കാവടിയാടിവരാം
ആവണി തുമ്പീ വാ
വയലേലകൾ പോലുമീതൂവലിൽ നെയ്യാം
യൗവ്വനം കളിയാടുവാൻ അഭിവാദനം നേരുന്ന
ഗോപുരവാടമിതാ ആ..

തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ
തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ

കുമ്മിയടിച്ചീവഴി വന്നു
കിന്നരിച്ചാടണം മംഗളമോതണം
കന്നിവെയിൽ പാതയിലൊന്നായ്‌
കിന്നരിച്ചാടണം മംഗളമോതണം
പാതിവഴി താണ്ടി നീളുമീ തീരം
നാലകം കേറണം നാടകം നീളണം
കയ്യടി വാങ്ങണം അമ്മാനമാടണം
വെണ്ണിലാവിൻ കണ്ണാടി തഞ്ചത്തിൽ ചായുമ്പോൾ
ചന്തമേറും വിണ്ണാകേ തങ്കത്തിൽ മൂടുമ്പോൾ
യൗവ്വനം കളിയാടുവാൻ അഭിവാദനം നേരുന്ന
ഗോപുരവാടമിതാ ആ

അല്ലിമുകിൽ വാചകമോതി
ചെമ്പകപൂവിതൾ കമ്പളം തീർക്കണം
കല്ലുമണിമാലകൾ തന്നു
ചെമ്പകപൂവിതൾ കമ്പളം തീർക്കണം
താഴികയ്ക്കു മേലേ പാറുവാൻ മോഹം
ഒന്നുകിൽ പൂവാലേ അന്നേ മെതയ്ക്കണം
അമ്മികുടംകൊണ്ട്‌ ചമ്മന്തിയാക്കണം
വെള്ളിമേഘകുന്നാരം പല്ലക്കിൽ പായുമ്പോൾ
പള്ളിവാതിൽ ഇന്നാരോ തക്കത്തിൽ ചാരുമ്പോൾ
യൗവ്വനം കളിയാടുവാൻ അഭിവാദനം നേരുന്ന
ഗോപുരവാടമിതാ ആ

തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ
തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരു പറഞ്ഞാലും (കഥാപ്രസംഗം)
ആലാപനം : കെ ജെ യേശുദാസ്, ബിജു നാരായണന്‍, പ്രഭാകര്‍ കെ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തങ്ക കൊലുസ്സില്‍
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ജനിമൃതികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തങ്ക കൊലുസ്സിൽ
ആലാപനം : സുജാത മോഹന്‍   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌