View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണ്ണിയുമ്മചിരുതേ [F] ...

ചിത്രംആയിരം നാവുള്ള അനന്തന്‍ (1996)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran on August 13, 2010
 
ഉം... ന..

ഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരി
മുത്തുമഴത്തള കിലുക്കി നിറക്കുളിരു കോരി വായോ
താരാട്ടു പാടും വാത്സല്യമായു് നീ
താലോലമാടൂ പൂങ്കാറ്റേ ഓ..
ഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരി
മുത്തുമഴത്തള കിലുക്കി നിറക്കുളിരു കോരി വായോ

കിളിമേഘം ചാഞ്ചാടും മഴവില്‍ക്കൊടിയില്‍
ഇളവെയിലിന്‍ ഊഞ്ഞാലില്‍ കണിയായു് വരുമോ ഓ..
(കിളിമേഘം)
പാതി മനസ്സുമായു് പുഴ പാല്‍ ചുരന്നൊഴുകുമ്പോള്‍
പനിനീര്‍ക്കിളികള്‍ കൈവഴിയായു് പിരിയുന്നു
ഇളമാന്‍തളിരേ നറുതേന്‍കുളിരേ ഇന്നുമൊരു താരാട്ടു്

(ഉണ്ണിയമ്മച്ചിരുതേയി)

മൊഴിതേടും ബാല്യത്തിന്‍ പവിഴച്ചൊടിയില്‍
കനിവൂറും സ്നേഹം പോല്‍ തഴുകാന്‍ വരുമോ
(മൊഴിതേടും )
മാറിലണിയുമീ സുഖമോര്‍മ്മയില്‍ പൊതിയുമ്പോള്‍
മിഴിനീര്‍മണികള്‍ നറുമുത്തായു് തെളിയുന്നു
അഴകിന്‍ ചിറകേ ചിരിതന്‍ നിറവേ അമ്പിളിക്കു നീരാട്ടു്

(ഉണ്ണിയമ്മച്ചിരുതേയി)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 8, 2010

Um ..na...
Unniyamma chirutheyi kannezhuthum kaanthaari
muthumazhathala kilukki nirakkuliru kori vaayo
thaaraattu paadum vaalsalyamaay nee
thaalolamaadoo poonkaatte oh..
Unniyamma chirutheyi kannezhuthum kaanthaari
muthumazhathala kilukki nirakkuliru kori vaayo

Kilimegham chaanchaafum mazhavilkkodiyil
ilaveyilin oonjaalil kaniyaay varumo oh..
paathi manassumaay puzha paal churannozhukumpol
panineerkkilikal kaivazhiyaay piriyunnu
Ilamaan thalire Naruthenkulire innumoru thaaraatt
(Unniyamma....)

Mozhi thedum baalyathin pavizhachodiyil
kanivoorum sneham pol thazhukaan varumo
maarilaniyumee sukhamormmayil pothiyumpol
mizhineermanikal narumuthaay theliyunnu
azhakin chirake chiri than nirave ampilikku neeraattu
(Unniyamma...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാഗഭൂഷണം നമാമ്യഹം
ആലാപനം : അരുന്ധതി   |   രചന : തുളസീവനം   |   സംഗീതം : ജോണ്‍സണ്‍
ഉണ്ണിയമ്മച്ചിരുതേയി [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍