View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാല്‍ക്കുടങ്ങള്‍ ...

ചിത്രംപ്രണയനിലാവ് (1999)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജെ യേശുദാസ്, രാധിക തിലക്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on July 11, 2010
 
(പു) പാല്‍ക്കുടങ്ങള്‍ തുളുമ്പും നിലാപ്പെണ്ണിനും ദാവണിപ്രായമല്ലേ
(സ്ത്രീ) അ...
(പു) പൊന്‍കിനാക്കാള്‍ നിനക്കായു് കടം തന്നൊരീ കാറ്റിനും നാണമില്ലേ
(സ്ത്രീ) അ...
(പു) കണ്ണറിയാത്തൊരു മച്ചമില്ലേ
(സ്ത്രീ) അ...
(പു) അന്നു ഞാന്‍ കണ്ടതല്ലേ - ഓര്‍മ്മയില്ലേ
(സ്ത്രീ) അ...
(പു) പാല്‍ക്കുടങ്ങള്‍ തുളുമ്പും നിലാപ്പെണ്ണിനും ദാവണിപ്രായമല്ലേ
(സ്ത്രീ) അ...
(പു) പൊന്‍കിനാക്കാള്‍ നിനക്കായു് കടം തന്നൊരീ കാറ്റിനും നാണമില്ലേ

(പു) കാര്‍മുകില്‍ - മഴപ്പീലികള്‍ - വിടര്‍ന്നാടുമീ താഴ്വാരമെന്റെയായു്
(സ്ത്രീ) മാരിവില്‍ - മണിത്തൂവലില്‍ - നിറം ചാലിച്ച മേനിയും സ്വന്തമായു്
(പു) കുളിച്ചൊരുങ്ങാന്‍ എന്റെ മാനസ്സപ്പൊയ്കയും
കുട നിവര്‍ത്താന്‍ നിനക്കേഴുസ്വപ്നവര്‍ണ്ണവും
(സ്ത്രീ) എടുത്തണിയാന്‍ നൂറു ചെമ്പനപ്പൂക്കളും
അടുത്തുറങ്ങാന്‍ ഇതള്‍താമരപ്പൂമെത്തയും
(പു) ഇന്നു നിന്‍ പേരില്‍ ഞാന്‍ തന്നില്ലയോ
(സ്ത്രീ) എന്നുമെന്നോര്‍മ്മയില്‍ നീയല്ലയോ

(പു) പാല്‍ക്കുടങ്ങള്‍ തുളുമ്പും നിലാപ്പെണ്ണിനും ദാവണിപ്രായമല്ലേ
(സ്ത്രീ) അ...
(പു) പൊന്‍കിനാക്കാള്‍ നിനക്കായു് കടം തന്നൊരീ കാറ്റിനും നാണമില്ലേ

(സ്ത്രീ) ല- ല- ലാല ല- ലലലല ലാലല
ലലല ലലല ലലല ലാ..

(പു) രാവുകള്‍ - രഥവീഥിയില്‍ - മദനോത്സവം കാണുന്ന വേളയില്‍
(സ്ത്രീ) മൂകമായു് - തിരിതാഴ്ത്തി - വിരല്‍പ്പാടുകള്‍ മായ്ക്കുന്നു താരകള്‍
(പു) നഖമുനകൊണ്ടു ഞാന്‍ തീര്‍ത്തൊരീ കാവ്യം
നളിനദലങ്ങളില്‍ നീ പകര്‍ന്ന ലഹരിയും
(സ്ത്രീ) തിരിയുഴിഞ്ഞീടുമീ കണ്ണിലെ നാണവും
ഒരു വിളിപ്പാടകലെ കാത്തു നിന്ന സ്വര്‍ഗ്ഗവും
(പു) ഒന്നുമീ രാവുകള്‍ക്കറിയില്ലയോ
(സ്ത്രീ) എന്നുമീ ദാഹങ്ങള്‍ ഒന്നല്ലയോ

(പു) പാല്‍ക്കുടങ്ങള്‍ തുളുമ്പും നിലാപ്പെണ്ണിനും ദാവണിപ്രായമല്ലേ
(സ്ത്രീ) അ...
(പു) പൊന്‍കിനാക്കാള്‍ നിനക്കായു് കടം തന്നൊരീ കാറ്റിനും നാണമില്ലേ
(സ്ത്രീ) അ...
(പു) കണ്ണറിയാത്തൊരു മച്ചമില്ലേ
(സ്ത്രീ) അ...
(പു) അന്നു ഞാന്‍ കണ്ടതല്ലേ - ഓര്‍മ്മയില്ലേ
(സ്ത്രീ) അ...

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 12, 2011

 Paalkkudangal thulumpum nilaappenninum
daavanipraayamalle
ponkinaakkal ninakkaay kadam thannoree
kaattinum naanamille
kannariyaathoru machamille
annu njaan kandathalle ormmayille
(Paalkkudangal...)


Kaarmukil mazhappeelikal vidarnnaadumee thaazhvaaramenteyaay
maarivil manithoovalil niram chaalicha meniyum swanthamaay
kulichorungaan ente maanasappoykayum
kuda nivarthaan ninakkezhu swapna varnnavum
eduthaniyaan nooru chumbanappookkalum
aduthurangaan ithal thaamarappoomethayum
innu nin peril njaan thannillayo
ennumennormmayil neeyallayo
(Paalkkudangal...)

Ravaukal radhaveedhiyil madanolsavam kaanunna velayil
mookamaay thiri thaazhthi viralppaadukal maaykkunnu thaarakal
nakhamuna kondu njaan theerthoree kaavyam
nalina dalangalil nee pakarnna lahariyum
thiriyuzhinjeedumee kannile naanavum
oru vilippaadakale kaathu ninna swarggavum
onnumee raavukalkkariyillayo
ennumee daahangal onnallayo
(Paalkkudangal...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നെറ്റിയില്‍ അന്നു ഞാന്‍ ചാര്‍ത്തിത്തന്നൊരു
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മാനത്തൊരു പൊൻതാരകം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പൊന്നിട്ട പെട്ടകം [F]
ആലാപനം : എ ആര്‍ രെഹന   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
തിങ്കളാഴ്ച നോമ്പുകൾ നോറ്റു
ആലാപനം : ബിജു നാരായണന്‍, മായ മേനോൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കാട് ഭരിക്കും കിഴവന്‍ സിംഹം
ആലാപനം : ബേബി ഹിമ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പൊന്നിട്ട പെട്ടകം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കുങ്കുമ സന്ധ്യ തൻ
ആലാപനം : വിശ്വനാഥ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്