View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറവാവോ നറുപൂവോ ...

ചിത്രംരജപുത്രൻ (1996)
ചലച്ചിത്ര സംവിധാനംഷാജൂണ്‍ കാര്യാല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Added by madhavabhadran on August 9, 2010
 
നിറവാവോ നറുപൂവോ നിറമേറും കവിളോരം (2)
മകരംമഞ്ഞോ മഴനീര്‍മുത്തോ
മഷിമായും നിന്‍ മിഴിയോരം ഹോയു്
ആ...

നിറവാവോ നറുപൂവോ നിറമേറും കവിളോരം

ഈറനാം മാറില്‍ നീര്‍മണിപ്പൂവില്‍ തൂനിലാച്ചന്ദനം പൂശി
പൂമുടിത്തുമ്പില്‍ കാര്‍മുകില്‍ച്ചെണ്ടില്‍ താരകച്ചെമ്പകം ചൂടി
പറയാതെന്തോ പറയാന്‍ വെമ്പും പാല്‍ക്കടല്‍ പോലെ തുളുമ്പും
വാരിളം തിങ്കളേ വാര്‍മണിത്തൂവലേ
നീയെന്റെ നെഞ്ചിലെ നീലാംബരി

നിറവാവോ നറുപൂവോ നിറമേറും കവിളോരം

ഇന്നലെ രാവില്‍ ഈ പുല്ലുപായില്‍ ഇങ്ങനെ നാമുറങ്ങുമ്പോള്‍
ജാലകച്ചില്ലില്‍ രാമഴക്കാറ്റില്‍ മര്‍മ്മരം പെയ്തിറങ്ങുമ്പോള്‍
പൊലിയാതെങ്ങോ പൊലിയും ദൂരേ ആ മണിത്തൂമണി ദീപം
നിന്‍ വിരല്‍ത്തുമ്പുകള്‍ വിസ്മയം നെയ്യവേ
ഞാന്‍ നിന്റെ മാറിലെ മണ്‍വീണയായു്
(നിറവാവോ )



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 2, 2010

Niravaavo narupoovo niramerum kaviloram(2)
makaram manjo mazhaneer mutho
mashi maayum nin mizhiyoram hoy
aa..aa...aa...aa..
(niravaavo..)

Eeranaam maaril neermanippoovil thoonilaachandanam pooshi
poomudithumpil kaarmukilchendil thaarakachempakam choodi
parayaathentho parayaan vempum paalkkadal pole thulumpum
vaarilam thinkale vaarmanithoovale
neeyente nenchile neelaambari
(niravaavo..)

Innale raavil ee pullupaayil ingane naamurangumpol
jaalakachillil raamazhakkaattil marmmaram peythirangumpol
poliyaathengo poliyum doore aa manithoomani deepam
nin viralthumpukal vismayam neyyave
njan ninte maarile manveenayaay
(niravaavo..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറവാവൊ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഹലോ ഹലോ മിസ്റ്റര്‍ റോമിയോ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍