View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാക്കുകൾ വേണ്ടെ ...

ചിത്രംവീണ്ടും ചില വീട്ടുകാര്യങ്ങൾ (1999)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംപി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 1, 2010

വാക്കുകൾ വേണ്ടാ വർണങ്ങൾ വേണ്ടാ
അനുരാഗകാവ്യങ്ങൾ എഴുതാൻ
നീയറിയാത്ത ഭാവത്തിൽ ഒരു നോട്ടം എറിയുമ്പോൾ
അതിലുണ്ടൊരായിരം കാമനകൾ
അമലേ നിൻ ഹൃദയത്തിൻ ഭാവനകൾ
(വാക്കുകൾ..)

എവിടെയാണെങ്കിലും നിന്റെ നിശ്വാസങ്ങൾ
എന്നെ തഴുകുവാനെത്തും
നിൻ മുടിത്തുമ്പിലെ സൗരഭം കാറ്റിൻ
കൈകളിൽ നിന്നും കവർന്നെടുക്കും
വിടരാൻ വിതുമ്പുന്ന പൂക്കളിൽ
നോവാതെ മധുചുംബനങ്ങൾ ഞാൻ നൽകും
അവ നിൻ മൃദുലാധരം പോൽ തുടുക്കും
(വാക്കുകൾ..)

അലസമാം രാവിന്റെ ശീതളച്ഛായയിൽ
നിന്നെയും കാത്തു ഞാൻ നിൽക്കും
മിന്നാമിനുങ്ങിന്റെ നക്ഷത്ര ദീപ്തിയിൽ
നീ വരും വീഥിയൊരുങ്ങും
ആത്മാവിൽ നിന്നെ പുണർന്നു കൊണ്ടോമനേ
നീയാണെൻ ജീവനെന്നോതും
ആ ദിവ്യ നിർവൃതിയിൽ ഞാൻ ലയിക്കും
(വാക്കുകൾ...)


----------------------------------

Added by Kalyani on January 29, 2011

aa....aa....aa....
Vaakukal vendaa varnnangal vendaa
anuraaga kaavyangal ezhuthaan(vaakukal...)
nee ariyaatha bhaavathil oru nottam eriyumpol
athilundoraayiram kaamanakal
amale nin hridayathin bhaavanakal...
vaakukal vendaa varnnangal vendaa....

evideyaanenkilum ninte nishwaasangal
enne thazhukuvaanethum
nin mudithumpile saurabham kaattinte
kaikalil ninnum kavarnnedukkum (evide....)
vidaraan vithumpunna pookkalil
novaathe madhu chumbanangal njaan nalkum
ava ninte mridulaadharam pol thudukkum
vaakukal vendaa varnnangal vendaa....

alasamaam raavinte sheethalachaayayil
ninneyum kaathu njaan nilkkum
minnaaminunginte nakshathra deepthiyil
nee varum veedhiyorungum (alasamaam...)
aathmaavil ninne punarnnukondomane
neeyaanen jeevanennothum
aa divya nirvrithiyil njaan layikkum...
(vaakukal ....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിശ്വം കാക്കുന്ന നാഥാ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ജോണ്‍സണ്‍
പിൻ നിലാവിൽ പൂ വിടർന്നു
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
പിൻ നിലാവിൽ പൂ വിടർന്നു
ആലാപനം : കെ ജെ യേശുദാസ്, സിന്ധു ദേവി   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
കണ്ണെത്താ മല മാമല മേലെ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
ഒത്തു പിടിച്ചവർ കപ്പൽ കേറി
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
മൗനം എന്റെ മായാമോഹത്തിൽ
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍