View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാക്കക്കറുമ്പികളെ ...

ചിത്രംഏഴു രാത്രികള്‍ (1968)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനവയലാര്‍
സംഗീതംസലില്‍ ചൗധരി
ആലാപനംകെ ജെ യേശുദാസ്, സി ഒ ആന്റോ, കെ പി ഉദയഭാനു, ലത രാജു, ശ്രീലത നമ്പൂതിരി

വരികള്‍

Lyrics submitted by: Sreedevi Pillai

Kaakka karumpikale kaarmukil thumpikale
Maanathu parakkana kodi kando (4)
Kaakka karumpikale kaarmukil thumpikale
Maanathu parakkana kodi kando (2)

Nakshathra paadathe penninte kaiyyile pichala vala kando(2)
Valayitta penninte mayilaanchi kaiyyile
kilichundan arivaalu kando(2)
Nakshathra paadathe penninte kaiyyile pichala vala kando
Njaan kandu njaan kandu njaan kandu

Thekkunnu varunnoru thevadi kodichikku
puthari vaikkumpam vaay punnu
Kunnathe kuppayil paal choru kaanumpam
penninte naakkathu kothi vellam
maanathu parakkana kodi kando (2)
aa.aa.................
pattanathilu vannirikkanu pashtu pashtoru silima (2)
ettu pathu paattu kekkaam muttinu muttinu gusthi kaanaam(2)
thottu thottu pempillerude kuli kaanaam
kuli kaanaam kuli kaanaam

kezhakku kezhakkoru palli pallikkakathoru pon kurishu(2)
vesanassu polinjoru vallyappaninnoru panatholam
ponnu thaa punyaalacha punyaalacha (vesanass)
kezhakku kezhakkoru palli pallikkakathoru pon kurishu(3)

Maanathu parakkana kodi kando (2)
Kaakka karumpikale karmukil thumpikale
Maanathu parakkana kodi kando (2)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേ
മാനത്തു പറക്കണ കൊടി കണ്ടോ (4)
കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേ
മാനത്തു പറക്കണ കൊടി കണ്ടോ (2)

നക്ഷത്രപ്പാടത്തെ പെണ്ണിന്റെ കൈയ്യിലെ പിച്ചള വള കണ്ടോ(2)
വളയിട്ട പെണ്ണിന്റെ മയിലാഞ്ചിക്കൈയ്യിലെ
കിളിച്ചുണ്ടൻ അരിവാളു കണ്ടോ(2)
നക്ഷത്രപ്പാടത്തെ പെണ്ണിന്റെ കൈയ്യിലെ പിച്ചള വള കണ്ടോ
ഞാൻ കണ്ടു ഞാൻ കണ്ടു ഞാൻ കണ്ടു

തെക്കുന്നു വരുന്നൊരു തേവടി കൊടിച്ചിക്ക്‌
പുത്തരി വെയ്ക്കുമ്പം വായ്പുണ്ണ്‌
കുന്നത്തെ കുപ്പയിൽ പാൽച്ചോറു കാണുമ്പം
പെണ്ണിന്റെ നാക്കത്തു കൊതിവെള്ളം
മാനത്തു പറക്കണ കൊടി കണ്ടോ (2)
ആ.ആ. ..................
പട്ടണത്തിലു വന്നിരിക്കണ്‌ പഷ്ടു പഷ്ടൊരു സിലിമ (2)
എട്ടു പത്തു പാട്ടു കേക്കാം മുട്ടിനു മുട്ടിനു ഗുസ്തി കാണാം(2)
തൊട്ടു തൊട്ടു പെമ്പിള്ളേരുടെ കുളികാണാം
കുളി കാണാം കുളി കാണാം

കെഴക്കു കെഴക്കൊരു പള്ളി പള്ളിക്കകത്തൊരു പൊൻ കുരിശ്‌(2)
വെസനസ്സു പൊളിഞ്ഞൊരു വല്ല്യപ്പനിന്നൊരു പണത്തോളം
പൊന്നു താ പുണ്യാളച്ചാ പുണ്യാളച്ചാ (ബിസിനെസ്സ്‌)
കെഴക്ക് കെഴക്കൊരു പള്ളി പള്ളിക്കകത്തൊരു പൊൻ കുരിശ്‌(3)

മാനത്തു പറക്കണ കൊടി കണ്ടോ (2)
കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേ
മാനത്തു പറക്കണ കൊടി കണ്ടോ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാടാറുമാസം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
രാത്രി രാത്രി
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌, ജെ എം രാജു, കെ പി ഉദയഭാനു   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
പഞ്ചമിയോ പൗര്‍ണ്ണമിയോ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
മക്കത്തു പോയ്‌ വരും
ആലാപനം : ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ശാന്ത പി നായര്‍