View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിലു ചിലു ചിലച്ചും ...

ചിത്രംപൂനിലാമഴ (1997)
ചലച്ചിത്ര സംവിധാനംസുനില്‍ വിശ്വചൈതന്യ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by madhavabhadran on November 17, 2011
 
ചിലുചിലെചിലച്ചും ചെറുചിറകടിച്ചും ഹഹാ
പറപറന്നകലും പരിഭവക്കിളി പാടി വാ
(ചിലുചിലെ)
വല വീശി വീശിപ്പിടിച്ചിടാം
വരമഞ്ഞള്‍ പൂശി മിനുക്കിടാം
മനസ്സിനുള്ളിലുള്ള മണിമയില്‍പ്പീലി-
ത്തളിരൊളിക്കൂട്ടിലിടം തരാം
ഇടം തരാം (3)

ചിലുചിലെചിലച്ചും ചെറുചിറകടിച്ചും ഹഹാ
പറപറന്നകലും പരിഭവക്കിളി പാടി വാ

എന്നെന്നും പൂരമായു് ലാല ലാ പൂരമായു്
എന്നുള്ളില്‍ മേളമായു് തുടരവേ ഓളമായു്
ആകാശം പന്തലായു് ആതിരാപ്പന്തലായു്
ആഹ്ലാദം പങ്കിടാം പങ്കിടാം പങ്കിടാം
വരവര്‍ണ്ണക്കോലം കെട്ടി തുടിതാളം കൊട്ടി
ഇതള്‍ നീര്‍ത്തും പ്രേമപ്പൂവില്‍ ശലഭം പോല്‍ കത്തി
തുടുമോഹത്തുമ്പികളായി അനുരാഗച്ചിന്തുകള്‍ മൂളി
കൊടിയേറ്റുമൊരുത്സവമേളം കണ്ടു വാ

(ചിലുചിലെ)

ഏതേതോപാതയില്‍ കാണിടും പാതയില്‍
നാമെങ്ങോ പോകുമീ ലാല ലാ ജാക്കികള്‍
ഓരോരോ മോഹവും സ്വപ്നവും സ്വര്‍ഗ്ഗവും
വാക്കാലേ മിധ്യയായു് വാണിഭം ചെയ്യുവോര്‍
പലജാലച്ചായം പൂശി വഴുതേ വില പേശി
മാറ്റേറ്റി ചന്തമിണക്കി മറിമായം കാട്ടി
അരനാഴിക നേരം ചെന്നാല്‍ ആയുസ്സറ്റടിയും ജന്മം
അമ്മാനപ്പന്തുകളാക്കാന്‍ കൂടെ വാ

(ചിലുചിലെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൂവല്‍ കൊട്ടാരം
ആലാപനം : ബിജു നാരായണന്‍, സംഗീത (പുതിയത്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ആട്ടുതൊട്ടിലില്‍ നിന്നെ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
താരകം ദീപകം മാരിവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
തക താങ്ക തകിടതോം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
മിഴിനീര്‍ കടലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
സിന്ദൂരം പെയ്തിറങ്ങി
ആലാപനം : അൽക യാഗ്നിക്‌, കോറസ്‌   |   രചന : സമീര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
മിഴിനീര്‍ കടലോ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍