View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നുരുക്കും ...

ചിത്രംആഘോഷം (1998)
ചലച്ചിത്ര സംവിധാനംടി എസ് സജി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസംജി ആറാട്ടുപുഴ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on February 19, 2011

പൊന്നുരുക്കും പൂമാനം കമ്മലൊരുക്കും
മഞ്ഞലിയും ചെമ്മുകിലോ ചേല കൊടുക്കും
കുറുവാലിത്തുമ്പിക്കു കല്യാണമായ്
ഇതിലെ വായോ കിളിയേ...പവിഴവാലന്‍ കിളിയേ
കല്യാണം കൂടാന്‍ കൂടെ വായോ
കച്ചേരി പാടാന്‍ കൂടെ വായോ...
(പൊന്നുരുക്കും......)

മാരിപ്പൂപ്പന്തലില്‍ മഴവില്ലു പന്തലില്‍
മംഗല്യപ്പെണ്ണിന്നു നാണം വന്നേ
കണ്ണാടിത്തൂവലില്‍ കരിനീലക്കൺകളില്‍
കിന്നാരം പൂമൂടും സ്വപ്നം പൂത്തേ
മുന്തിരിയും പൊന്‍തരിയും നെഞ്ചില്‍ മൂടി
കവിളിണയില്‍ മെഴുതിരികള്‍ ചന്തം ചൂടി
അരിയോരാഘോഷച്ചിറകില്‍ പാറീ.....
(പൊന്നുരുക്കും......)

പൊന്നോലച്ചില്ലയില്‍ പുല്ലാനിക്കൂരയില്‍
മഞ്ചാടിക്കിളികള്‍ക്കു സന്തോഷമായ്
താരാട്ടില്‍ മൂടുവാന്‍ താളം പിടിക്കുവാന്‍
തങ്കക്കുടത്തിന്റെ കൊഞ്ചല്‍ കേട്ടേ
പൂങ്കൊലുസ്സും പൊന്‍ചിമിഴും മിന്നി മിന്നുങ്ങി
മാമയിലിന്‍ ചിറകണിയും പീലിയൊരുങ്ങി
അരിയോരാഘോഷക്കുളിരില്‍ മുങ്ങീ....
(പൊന്നുരുക്കും......)

 

----------------------------------

Added by Kalyani on February 19, 2011

Ponnurukkum poomaanam kammalorukkum
manjaliyum chemmukilo chela kodukkum
kuruvaalithumpikku kalyaanamaay
ithile vaayo kiliye...pavizha vaalan kiliye
kalyaanam koodaan koode vaayo
kacheri paadaan koode vaayo...
(ponnurukkum......)

maarippooppanthalil mazhavillu panthalil
mangalyappenninnu naanam vanne
kannaadithoovalil karineelakkankalil
kinnaaram poomoodum swapnam poothe
munthiriyum pon thariyum nenchil moodi
kavilinayil mezhuthirikal chantham choodi
ariyoraakhosha chirakil paaree.....
(ponnurukkum......)

ponnolachillayil pullaanikkoorayil
manchaadikkilikalkku santhoshamaay
thaaraattil mooduvaan thaalam pidikkuvaan
thankakkudathinte konchal kette
poonkolussum pon chimizhum minni minungi
maamayilin chirakaniyum peeliyorungi
ariyoraakhoshakkuliril mungee....
(ponnurukkum......)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൂവെൺ പ്രാവുകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സംജി ആറാട്ടുപുഴ
ആലമീനേ ഉടയോനേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സംജി ആറാട്ടുപുഴ
തൂവെൺ പ്രാവുകൾ [D]
ആലാപനം : കെ ജെ യേശുദാസ്, രാധിക തിലക്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സംജി ആറാട്ടുപുഴ
പൊന്നുരുക്കും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സംജി ആറാട്ടുപുഴ