View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തേ നിന്‍ പിണക്കം ...

ചിത്രംകൂട്ട് (2004)
ചലച്ചിത്ര സംവിധാനംജയപ്രകാശ്‌
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, ആശാ മേനോന്‍

വരികള്‍

Added by madhavabhadran@yahoo.co.in on February 8, 2010
 (M) എന്തേ നിന്‍ പിണക്കം മാറിയില്ലേ
എന്തേ നിന്‍റെ കോപം പോയില്ലേ
ചിരിക്കൊലുസ്സിട്ട കൊഞ്ചലുകള്‍ എന്തേ കേട്ടില്ലേ
അണിയറമണിക്കിങ്ങിണികള്‍ എന്തേ മിണ്ടിയില്ലേ
(F) എല്ലാമെല്ലാം പറഞ്ഞതല്ലേ എന്‍റെ മാത്രം സ്വന്തമല്ലേ
എന്നോടിനിയും പിണങ്ങി നില്‍ക്കുവതെന്തിനാണു
(M) ഹേയ് എന്നോടിനിയും പിണങ്ങി നില്‍ക്കുവതെന്തിനാണു

(F) ഇലവട്ടം പൂക്കുടയാക്കി നനയുമ്പോള്‍ ഞാന്‍ നനയുമ്പോള്‍
പലവട്ടം പൊന്‍വെയിലത്തു അലിയുമ്പോള്‍ നാം അലിയുമ്പോള്‍
(M) വൃന്ദാവനരാവില്‍ ഗോപാംഗനയായി നീ (2)
ആശകളായിരം ഓതിയതെല്ലാം ഓമലാളേ മറന്നു പോയോ
ഓ........
(F) ഹേയ് എന്നോടിനിയും പിണങ്ങി നില്‍ക്കുവതെന്തിനാണു (2)

നന്ദനമായി യതുനന്ദനമായി നീയെന്നില്‍ പൂത്തുലയുമ്പോള്‍
(M) ചന്ദനമായി ഹരിചന്ദനമായി നിന്നഴകില്‍ ഞാനലിയുമ്പോള്‍
(F) മുരളികയായി നിന്നെ ചുംബിക്കും നേരം
(M) മുരളികയായി നിന്നെ ചുംബിക്കും നേരം
(D) പുളകം ചൂടും പൗര്‍ണ്ണമി പോലും നാണമാര്‍ന്നു നിന്നതല്ലേ
(D) ഓ............

(M) എന്തേ നിന്‍ പിണക്കം മാറിയില്ലേ
(F) എന്തേ നിന്‍റെ കോപം പോയില്ലേ
(M) ചിരിക്കൊലുസ്സിട്ട കൊഞ്ചലുകള്‍ എന്തേ കേട്ടില്ലേ
(F) അണിയറമണിക്കിങ്ങിണികള്‍ എന്തേ മിണ്ടിയില്ലേ
(D) എല്ലാമെല്ലാം പറഞ്ഞതല്ലേ എന്‍റെ മാത്രം സ്വന്തമല്ലേ
(F) എന്നോടിനിയും പിണങ്ങി നില്‍ക്കുവതെന്തിനാണു
(M) ഹേയ് എന്നോടിനിയും പിണങ്ങി നില്‍ക്കുവതെന്തിനാണു

(D) ഉം.........

Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011
 


Enthe nin pinakkam maariyille
enthe ninte kopam poyille
chirikkolussitta konchalukal enthe kettille
aniyara mani kinginikal enthe mindiyille
ellaamellam paranjathalle ente maathram swanthamalle
ennodiniyum pinangi nilkkuvathenthinaanu
hey ennodiniyum pinangi nilkkuvathenthinaanu


Ilavattam pookkudayaakki nanayumpol njaan nanayumpol
palavattam ponveyilathu aliyumpol naam aliyumpol
vrindaavana raavil gopamganayaayi nee
aashkalaayiram othiyathellaam omalaale marannu poyo
oh..ennodiniyum pinangi nilkkuvathenthinaanu


Nandanamaay yadunandanamaay neeyennil poothulayumpol
chandanamaay harichandanamaay ninnazhakil njaanaliyumpol
muralikayaay ninne chumbikkum neram
muralikayaay ninne chumbikkum neram
pulakam choodum pournnami polum naanamaarnnu ninnathalle
oh..
( Enthe nin pinakkam maariyille..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാര്‍ച്ച് മാസമായ്‌
ആലാപനം : പുഷ്പവതി, രാജേഷ് വിജയ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
എന്‍ പ്രിയേ
ആലാപനം : ശ്രീനിവാസ്   |   രചന : ഇന്ദിര നമ്പൂതിരി   |   സംഗീതം : മോഹന്‍ സിതാര
എസ്കോടെല്ലൊ ബിപി‌എല്ലൊ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്‌സല്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : മോഹന്‍ സിതാര
താനെ പാടും
ആലാപനം : വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ചുള്ളാ ചുള്ളാ
ആലാപനം : സുനില്‍ വിശ്വചൈതന്യ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര