View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നോവുമിടനെഞ്ചിൽ ...

ചിത്രംകാശ്മീരം (1994)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by vikasvenattu@gmail.com on February 18, 2010

നോവുമിടനെഞ്ചില്‍‍‍ നിറശോകലയഭാവം
വിങ്ങുമിരുള്‍ മൂടും ഒരു സാന്ദ്രമധുരാഗം
പാഴ്‌നിഴലലഞ്ഞു ഏകാന്തരാവില്‍
ആരേ പോരും വീണ്ടും ഒരു തിരിനാളവുമായ്
(നോവും‍)

കാലം കുരുക്കും കൂട്ടിനുള്ളില്‍
കല്‍‌പ്പാന്തമോളം ബന്ധിതര്‍ നാം
കാണാക്കണ്ണീര്‍പ്പാടം നീന്തുമ്പോഴും
പാരാവാരക്കോളില്‍ താഴുമ്പോഴും
ദൂരേ മായാദ്വീപാം മറുകര തിരയുകയോ
(നോവും‍)

ജന്മാന്തരത്തിന്‍ തീരങ്ങളില്‍
കര്‍മ്മബന്ധങ്ങള്‍ കാതോര്‍ക്കവേ
മായാമന്ത്രം ചൊല്ലും കാറ്റിന്‍ ചുണ്ടില്‍
മൗനം മൂളും പാട്ടിന്‍ ഈണംപോലെ
മോക്ഷം നേടാന്‍ തേടാം അരിയൊരു ഗുരുചരണം
(നോവും‍)

----------------------------------

Added by Kalyani on December 12, 2010

Novumidanenchil nirashokalaya bhaavam
vingumirul moodum oru saandra madhuraagam
paazh nizhalalanju ekaantha raavil
aare porum veendum oru thirinaalavumaay
novumidanenchil nirashokalaya bhaavam
vingumirul moodum oru saandra madhuraagam

kaalam kurukkum koottinullil
kalppaanthamolam bandhithar naam
kaalam kurukkum koottinullil
kalppaanthamolam bandhithar naam
kaanaakkanneerppaadam neenthumpozhum
paaraavaarakkolil thaazhumpozhum
doore maayaadweepaam marukara thirayukayo....
novumidanenchil nirashokalaya bhaavam
vingumirul moodum oru saandra madhuraagam

janmmaandarathin theerangalil
karmma bandhangal kaathorkkave
janmmaandarathin theerangalil
karmma bandhangal kaathorkkave
maayaamanthram chollum kaattin chundil
maunam moolum paattin eenam pole
moksham nedaan thedaam ariyoru gurucharanam
(novumidanenchil....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോരു നീ വാരിളം ചന്ദ്രലേഖേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
मस्ती किए रात
ആലാപനം : മാൽഗുഡി ശുഭ, മുരളി കൃഷ്ണ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പോരു നീ വാരിളം ചന്ദ്രലേഖേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍