ചന്ദനം പെയ്തു ...
ചിത്രം | ചെപ്പു കിലുക്കണ ചെങ്ങാതി (1991) |
ചലച്ചിത്ര സംവിധാനം | കലാധരന്‍ (കല അടൂര്‍) |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ജോണ്സണ് |
ആലാപനം | ബാലഗോപാലന് തമ്പി, രാധിക തിലക് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by devi pillai on March 27, 2010 chandanam peythu pinneyum manassum manassum sundaram sangamam sukham allimalarkkaavilezhum painkilikal thenolithan ponnurukkumee samaagamam maayaamadhuram thaamarayil veendudanjathe mandam thaarilam mizhiyil thaavalam thedumpozhum poothiruvaathirayum kaarthikaraavukalum kaathoru kaatharayum kadavil vayavaayunaroo olakkilikkodananja then chundil eenavum thaalavum idapazhaki jalaneelalochanam kanavin thirayay avideyozhukiyalasamanayum raajahamsame etho kadhayude nilaavil mayakkunna manthramulla doothumaayi vaa neeyeevazhiye aattuvanji poothuveena kaithodum paathiraa medum mothiram maarum neram pandoru muthassan paadiya raakkadhayil kandoru mohinipol azhake anayu arikil aalimaalithennalinte kaithaalam paayalil chaayalil alayilakki animaariloornnu poy alakam pulakam mudiyiloliyum pazhayacharithameeranaakuvan moham nurayidumaavesham palanilappanthalulla mandapam manam vaa vaa ithile ---------------------------------- Added by devi pillai on March 27, 2010 ചന്ദനം പെയ്തുപിന്നെയും മനസ്സും മനസ്സും സുന്ദരം സംഗമം സുഖം അല്ലിമലര്ക്കാവിലെഴും പൈങ്കിളികള്‍ തേനൊലിതന് പൊന്നുരുക്കുമീ സമാഗമം മായാമധുരം താമരയില്‍ വീണുടഞ്ഞതേ മന്ദം താരിളം മിഴിയില്‍ താവളം തേടുമ്പോഴും പൂത്തിരുവാതിരയും കാര്ത്തികരാവുകളും കാത്തൊരു കാതരയും കടവില്‍ വരവായുണരൂ ഓലക്കിളിക്കൂടണഞ്ഞ തേന്‍ ചുണ്ടില്‍ ഈണവും താളവും ഇടപഴകി ജലനീലലോചനം കനവിന് തിരയായ് അവിടെയൊഴുകിയലസമണയും രാജഹംസമേ ഏതോ കഥയുടെ നിലാവില് മയക്കുന്ന മന്ത്രമുള്ള ദൂതുമായി വാ നീയീവഴിയേ........... ആറ്റുവഞ്ഞിപൂത്തുവീണ കൈത്തോടും പാതിരാ മേടും മോതിരം മാറും നേരം പണ്ടൊരു മുത്തശ്ശന് പാടിയ രാക്കഥയില് കണ്ടൊരു മോഹിനിപോല് അഴകേ അണയൂ അരികില്‍ ആലിമാലിത്തെന്നലിന്റെ കൈത്താളം പായലില്‍ ചായലില്‍ അലയിളക്കി അണിമാറിലൂര്ന്നു പോയ് അളകം പുളകം മുടിയിലൊളിയും പഴയചരിതമീറനാകുവാന് മോഹം നുരയിടുമാവേശം പലനിലപ്പന്തലുള്ള മണ്ഡപം മനം വാ വാ ഇതിലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വരലയ പല്ലവിയില്‍
- ആലാപനം : ഉണ്ണി മേനോന് | രചന : ബിച്ചു തിരുമല | സംഗീതം : ജോണ്സണ്
- നാവും നീട്ടി വിരുന്നു
- ആലാപനം : സുജാത മോഹന്‍, ഉണ്ണി മേനോന്, ബാലഗോപാലന് തമ്പി, കൃഷ്ണചന്ദ്രന് | രചന : ബിച്ചു തിരുമല | സംഗീതം : ജോണ്സണ്