View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുയിലമ്മെ [M] ...

ചിത്രംഎഴുന്നെള്ളത്ത് (1991)
ചലച്ചിത്ര സംവിധാനംഹരികുമാർ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 25, 2010
കുയിലമ്മേ കുയിലമ്മേ നിന്റെ
കുറുകുഴല്‍പ്പാട്ടിന്നെവിടെ (2)
മയിലമ്മേ മയിലമ്മേ നിന്റെ
മഴവിൽ കാവടിയെവിടെ
(കുയിലമ്മേ..)

ഉണ്ണിയുറുമ്പിനു കാതുകുത്ത്
ഇന്നാണിതു വഴി വന്നാട്ടേ (2)
ഇട്ടിരിക്കാൻ ഇലത്തടുക്ക്
കണ്ടിരിക്കാൻ കണിവിളക്ക്
കാതുകുത്താൻ പൊൻതൂശിയുണ്ടൊ
കാതിലിടാൻ പൂക്കടുക്കനുണ്ടോ
പൂക്കടുക്കനുണ്ടോ
(കുയിലമ്മേ...)

അമ്മക്കിളിയൊരു വീടു വെച്ചു
ഇന്നാണല്ലോ പാലു കാച്ച് (2)
ചന്ദനപ്പടി കടന്നകത്തു ചെന്നാൽ
ചായുറങ്ങാൻ ആട്ടുമഞ്ചം
ആടുന്ന മഞ്ചത്തിലിരുന്നതാരോ
ആരെന്നു മാത്രം പറയൂലാ
ആരെന്നു പറയൂലാ
(കുയിലമ്മേ..)

----------------------------------

Added by devi pillai on December 13, 2010

kuyilame kuyilamme ninte kurukuzhal paattevide?
mayilamme mayilamme ninte mazhavilkkaavadi evide?

unniyurumbinu kaathukuthu
innanithuvazhi vannaatte
ittirikkaan ilathadukku
kandirikkaan kanivilakku
kaathukuthaan pon thooshiyundo?
kaathilidaan pookkadukkanundo?
pookkadukkanundo?

ammakkiliyoru veeduvachu
innaanallo paalukaachu
chandanappadi kadannakathu chennaal
chaayurangaan aattumancham
aadunna manchathilirunnathaaro
aarennu maathram parayoolaa
aarennu parayoolaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുയിലമ്മെ [F]
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
ഇനിയൊരു ഗാനമായ്‌
ആലാപനം : എം ജി ശ്രീകുമാർ, ബാലഗോപാലന്‍ തമ്പി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍