View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ചാടിച്ചെപ്പില്‍ ...

ചിത്രംപാടലീപുത്രം (1993)
ചലച്ചിത്ര സംവിധാനംബൈജു തോമസ്
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംസുജാത മോഹന്‍, കല്ലറ ഗോപന്‍

വരികള്‍

Lyrics submitted by: Ralaraj

Added by devi pillai on July 13, 2010
manchaadicheppil mailaanchicheppil
madanakkuliraayozhukum allippoonkaatte vaa
aarorum kaanathen aanandappoonthoppil vaa vaa..

sindoorakkaavil shingaarakkaavil
mizhiyil mizhiyambeyyum kalyaanappoomaaraa
swapnam kondoruvarnnappooppanthal ketti najn vaa vaa

naavil konchum mainakal naadan paattin sheelukal
karakarakili kirikiri kili
kavithamoolana kuruvippainkilikal
daaham moolum kannukal mohapraavin koodukal
ilam kili inakkili inangivaa virunnuthaa
thanukulirala manamilakanu vaa

kaalam meettum veenayil raagam thaanam pallavi
aa thananam thananam madasarisari madanapallavi nee
neeyum ninte mounavum gaanam pole sundaram
akathalangalil swayam chirichilankathan swaram
kilukilunganu parannuyaranu vaa....

----------------------------------

Added by devi pillai on July 13, 2010
മഞ്ചാടിച്ചെപ്പില്‍ മൈലാഞ്ചിച്ചെപ്പില്‍
മദനക്കുളിരായൊഴുകും അല്ലിപ്പൂങ്കാറ്റേ വാ
ആരോരും കാണാതെന്‍ ആനന്ദപ്പൂന്തോപ്പില്‍ വാ വാ

സിന്ദൂരക്കാവില്‍ ശിങ്കാരക്കാവില്‍
മിഴിയില്‍ മിഴിയമ്പെയ്യും കല്യാണപ്പൂമാരാ
സ്വപ്നം കൊണ്ടൊരുവര്‍ണ്ണപ്പൂപ്പന്തല്‍ കെട്ടിഞാന്‍ വാ വാ

നാവില്‍ കൊഞ്ചും മൈനകള്‍ നാടന്‍ പാട്ടിന്‍ ശീലുകള്‍
കരകരകിളി കിരികിരികിളി
കവിതമൂളണ കുരുവിപ്പൈങ്കിളികള്‍
ദാഹം മൂളും കണ്ണുകള്‍ മോഹപ്രാവിന്‍ കൂടുകള്‍
ഇളംകിളി ഇണക്കിളി ഇണങ്ങിവാ വിരുന്നുതാ
തനുകുളിരല മനമിളകണു വാ

കാലം മീട്ടും വീണയില്‍ രാഗം താനം പല്ലവി
ആ തനനം തനനം മദസരിസരി മദനപല്ലവി നീ
നീയും നിന്റെ മൌനവും ഗാനം പോലെ സുന്ദരം
അകത്തളങ്ങളില്‍ സ്വയം ചിരിച്ചിലങ്കതന്‍ സ്വരം
കിലുകിലുങ്ങണ് പറന്നുയരണ് വാ
വരികള്‍ ചേര്‍ത്തത്: Ralaraj

മഞ്ചാടിച്ചെപ്പില്‍
മൈലാഞ്ചിച്ചെപ്പില്‍
മദനക്കുളിരായൊഴുകും
അല്ലിപ്പൂങ്കാറ്റേ വാ
അല്ലിപ്പൂങ്കാറ്റേ വാ...

മഞ്ചാടിച്ചെപ്പില്‍ മൈലാഞ്ചിച്ചെപ്പില്‍
മദനക്കുളിരായൊഴുകും അല്ലിപ്പൂങ്കാറ്റേ വാ
മഞ്ചാടിച്ചെപ്പില്‍ മൈലാഞ്ചിച്ചെപ്പില്‍
മദനക്കുളിരായൊഴുകും അല്ലിപ്പൂങ്കാറ്റേ വാ
ആരോരും കാണാതെന്‍ ആനന്ദപ്പൂന്തോപ്പില്‍ വാ വാ
സിന്ദൂരക്കാവില്‍ ശിങ്കാരക്കാവില്‍
മിഴിയില്‍ മിഴിയമ്പെയ്യും കല്യാണപ്പൂമാരാ
സിന്ദൂരക്കാവില്‍ ശിങ്കാരക്കാവില്‍
മിഴിയില്‍ മിഴിയമ്പെയ്യും കല്യാണപ്പൂമാരാ
സ്വപ്നം കൊണ്ടൊരുവര്‍ണ്ണപ്പൂപ്പന്തല്‍ കെട്ടി ഞാന്‍ വാ വാ ...

നാവില്‍ കൊഞ്ചും മൈനകള്‍
നാടന്‍ പാട്ടിന്‍ ശീലുകള്‍
കരകരകിളി കിരികിരികിളി
കവിതമൂളണ കുരുവിപ്പൈങ്കിളികള്‍
ദാഹം വിങ്ങും കണ്ണുകള്‍
മോഹപ്രാവിന്‍ കൂടുകള്‍
ഇളംകിളി ഇണക്കിളി ഇണങ്ങിവാ വിരുന്നുതാ
ഇളംകിളി ഇണക്കിളി ഇണങ്ങിവാ വിരുന്നുതാ
തനുകുളിരല മനമിളകണു വാ ...
(മഞ്ചാടിച്ചെപ്പില്‍ ...)

കാലം മീട്ടും വീണയില്‍
രാഗം താനം പല്ലവി
അ ..അ .. ആ തനനം തനനം മദസരിസരി മദനപല്ലവി നീ
നീയും നിന്റെ മൌനവും
ഗാനം പോലെ സുന്ദരം
അകത്തളങ്ങളില്‍ സ്വയം ചിരിച്ചിലങ്കതന്‍ സ്വരം
അകത്തളങ്ങളില്‍ സ്വയം ചിരിച്ചിലങ്കതന്‍ സ്വരം
കിലുകിലുങ്ങണ് പറന്നുയരണ് വാ ...
(മഞ്ചാടിച്ചെപ്പില്‍ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജാലകം എന്‍ ചുവരില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
കല്ല്യാണം കല്ല്യാണം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
മിമ്മിമ്മി
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍