View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആവണിപ്പൂവിൻ ...

ചിത്രംCID ഉണ്ണികൃഷ്ണന്‍ B.A. B.Ed (1994)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഐ എസ് കുണ്ടൂര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, പി ജയചന്ദ്രൻ

വരികള്‍

Added by vikasvenattu@gmail.com on February 1, 2010

ആവണിപ്പൂവിന്‍ വെണ്മണിത്താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍
വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ് വീണ്ടും
(ആവണിപ്പൂവിന്‍)

നാദങ്ങളായ് മാറുമീ രാഗവും
മന്ദാകിനീയെത്ര താളങ്ങളും
രോമാഞ്ചമായ്‌ത്തീരുമീ സ്പര്‍ശവും
സിന്ദൂരം മായാത്ത വാര്‍നെറ്റിയില്‍
ഈണത്തില്‍ താളം മീട്ടി ഓളങ്ങള്‍ കാതില്‍ തൂകും
കിന്നാരം കേട്ടുറങ്ങും കായലോരങ്ങള്‍
താരുടല്‍ മോദിക്കും തില്ലാന കേള്‍പ്പിക്കും
വാരിളംപൂന്തെന്നലിന്‍ സംഗീതസായന്തനം
(ആവണിപ്പൂവിന്‍)

നാഗങ്ങളേ ആടുവാന്‍ നേരമായ്
നാവേറു പാടുന്ന കാവുണര്‍ന്നു
പൂന്തിങ്കളായ് തൂകുമീ തൂമണം
ഹൃദയത്തിന്‍ നോവുകള്‍ കേട്ടറിഞ്ഞു
സായൂജ്യതീരം തേടി താരാട്ടിന്നീണംപോലെ
പൊന്‍തൂവല്‍ ചേര്‍ത്തുറങ്ങും ഈ ചകോരങ്ങള്‍
‍ധാവണിപ്രായത്തിന്‍ ശൃംഗാരഭാവങ്ങള്‍
മോഹനം മോഹങ്ങള്‍തന്‍ സങ്കല്പവാതായനം
(ആവണിപ്പൂവിന്‍)


----------------------------------


Added by Susie on July 8, 2010
aavanippoovin venmanithaalathil
aayiram moham nedippoo njaan
varasaaphalyamekaamo chirakenthum mounathin naavere gaanam moolukayaay veendum
(aavanippoovin)

naadangalaay maarumee raagavum
mandaakineeyethra thaalangalum
romaanchamaay theerumee sparshavum
sindooram maayatha vaarnettiyil
eenathil thaalam meetti olangal kaathil thookum
kinnaaram ketturangum kaayalorangal
thaarudal modikum thillaana kelppikkum
vaarilam poonthennalin sangeetha saayanthanam
(aavanippoovin)

naagangale aaduvaan neramaay
naaveru paadunna kaavunarnnu
poonthinkalaay thookumee thoomanam
hridayathin novukal kettarinju
saayoojyatheeram thedi thaaraattinneenam pole
pon thooval cherthurangum eechakorangal
dhaavanipraayathin shringaarabhaavangal
mohanam mohangalthan sankalpa vaathaayanam
(aavanippoovin)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരറിവും
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
ഉരുക്കിന്റെ കരുത്തുള്ള
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍