View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തിപ്പറവകളെങ്ങോ ചേക്കേറുന്നൂ ...

ചിത്രംഅച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് (1995)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

Anthi paravakalengo chekkerunnu
Kunjichirakadi naadam maanjeedunnu
Veyilakalum theerangal
Venal kattoothunnoo
Raathinkal polum thirithazhthunnu
Vinkonilengum oli mayunnu
Areraro areraro areerararo

Alkkombile pazhthoomulam kootil
Pavangalayi pattunnoree praakkal
Thammil pande thangay ninu
Kunjungalko koottay ninnu
Idanenju thammil panku vachum vanidumbol
Paal thooval pole kozhiyum kaalam
neerthulli pole ozhukum kaalam

then thulliyum paalalliyum nalki
paithangale punyangalaay maatti
doore doore vinnum thedi
pongi pongi parum neram
avar nenju neele chundil kothi poralveezhthi
novinte kootil pidayum maunam
praanante chundil patharum gaanam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അന്തിപ്പറവകളെങ്ങോ ചേക്കേറുന്നൂ
കുഞ്ഞിച്ചിറകടിനാദം മാഞ്ഞീടുന്നു
വെയിലകലും തീരങ്ങള്‍
വേനല്‍ക്കാറ്റൂതുന്നൂ
രാത്തിങ്കള്‍ പോലും തിരിതാഴ്ത്തുന്നു
വിണ്‍കോണിലെങ്ങും ഒളിമായുന്നു
ആരീരാരോ ആരീരാരോ

ആല്‍ക്കൊമ്പിലെ പാഴ്ത്തൂമുളം കൂട്ടില്‍
പാവങ്ങളായ് പാര്‍ക്കുന്നൊരീ പ്രാക്കള്‍
തമ്മില്‍പ്പണ്ടേ താങ്ങായ് നിന്നൂ
കുഞ്ഞുങ്ങള്‍ക്കോ കൂട്ടായ് നിന്നൂ
ഇടനെഞ്ചുതമ്മില്‍ പങ്കുവെച്ചും വാണിടുമ്പോള്‍
പാല്‍ത്തൂവല്‍ പോലെ കൊഴിയും കാലം
നീര്‍ത്തുള്ളിപോലെ ഒഴുകും കാലം

തേന്‍ തുള്ളിയും പാലല്ലിയും നല്‍കി
പൈതങ്ങളേ പുണ്യങ്ങളായ് മാറ്റി
ദൂരെ ദൂരെ വിണ്ണും തേടി
പൊങ്ങിപ്പൊങ്ങിപ്പാറും നേരം
അവര്‍ നെഞ്ചുനീളെ ചുണ്ടുകൊത്തി പോറല്‍ വീഴ്ത്തി
നോവിന്റെ കൂട്ടില്‍ പിടയും മൌനം
പ്രാണന്റെ ചുണ്ടില്‍ പതറും ഗാനം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാവിരുളിന്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പീലിത്തിരുമുടിയുണ്ടേ (മുത്തുമണിത്തേനില്‍)
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ, വാണി ജയറാം, ജി വേണുഗോപാല്‍, സിന്ധു ദേവി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പൊന്നിന്‍ മുത്തേ
ആലാപനം : കോറസ്‌, മനോ, സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
രാവിരുളിന്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
രാവിരുളിന്‍ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌