View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നമ്പിളി ...

ചിത്രംനമ്പർ 1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് (1995)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

Added by madhavabhadran@yahoo.co.in on March 30, 2010
 
പൊന്നമ്പിളിപ്പൊട്ടും തൊട്ടു മലര്‍മഞ്ഞു മാലയിട്ടു
നിലാവു പോലെ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍
(പൊന്നമ്പിളിപ്പൊട്ടും തൊട്ടു)
മെടഞ്ഞിട്ട കാര്‍കൂന്തല്‍ച്ചുരുള്‍ത്തുമ്പു കണ്ടിട്ടോ
തുടുച്ചെമ്പകപ്പൂവാം കവിള്‍പ്പുവു കണ്ടിട്ടോ
മനസ്സാകവേ കുതിരും അമൃതമഴയായി

പൊന്നമ്പിളിപ്പൊട്ടും തൊട്ടു മലര്‍മഞ്ഞു മാലയിട്ടു
നിലാവു പോലെ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍

ആമ്പല്‍പ്പൂവു പോലെ കൂമ്പും കണ്ണില്‍ നാണമായി
മന്ദം മന്ദം എന്നെ നോക്കി മൗനം പൂണ്ടവള്‍
ചുണ്ടില്‍ ചെണ്ടുമല്ലി തോല്‍ക്കും പൂന്തേന്‍ ചിന്തവേ
മണ്ണില്‍ കാല്‍നഖത്താല്‍ സ്വപ്നചിത്രം തീര്‍ത്തവള്‍
അവളെന്‍ നെഞ്ചിലുണരും പ്രേമകലതന്‍ ദേവിയായി
ഹൃദയം പൂത്തുവിരിയും ദീപനിരതന്‍ നാളമായി
ഉള്ളിനുള്ളില്‍ ചന്ദ്രികമെഴുതിയ സന്ധ്യാശോഭയായി

പൊന്നമ്പിളിപ്പൊട്ടും തൊട്ടു മലര്‍മഞ്ഞു മാലയിട്ടു
നിലാവു പോലെ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍

കാലം തന്‍റെ കൈക്കുറുമ്പാല്‍ ജാലം കാട്ടവേ
പാവം നിന്ന പെണ്ണിന്‍ ലോലഭാവം മാറിയോ
കണ്ണില്‍ കണ്ട സ്വപ്നമെല്ലാം കനലായി വിങ്ങിയോ
ചുണ്ടില്‍ പൂത്ത ചിരിയോ നീറും ചതിയായി തീര്‍ന്നുവോ
കലിയില്‍ തുള്ളി ഉറയും രുധിരമുതിരും കാളിയായി
അലറും പൊള്ളും ഇടിവാള്‍ പോലെ പുളയും കോപമായി
പിന്നെ മുന്നില്‍ തീമഴ പെയ്തവള്‍ എങ്ങോ മാഞ്ഞു പോയി

(പൊന്നമ്പിളിപ്പൊട്ടും തൊട്ടു)

ഓ..
പൊന്നമ്പിളിപ്പൊട്ടും തൊട്ടു മലര്‍മഞ്ഞു മാലയിട്ടു
നിലാവു പോലെ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011

Ponnambili pottum thottu
Malarmanju malayitt nilavupol melle
annaval munnil vannappol
Medanjitta karkoonthal chirul thumbu kanditt
Thudu chembaka poovam kavil kanditto
Manasake kuthirum amrithmazhayai
(Ponnambili...)

Ambal poovu pole koombum kannil nanamayi
Mandham mandham enne nokki maunam poondaval
Chundil chendu malli tholkkum Poonthen Chinthave
Mannil kaal nakhathal swapna chithram theerthaval
Avalen nenjilunarum prema kala than deviyayi
Hridhayam poothu viriyum deepa nirathan nalamayi
Ullinullil chandrika mezhuthiya sandhay shobhayay
(Ponnambili...)

kalam thante kai kurumbal jaalam kattave
pavam ninna pennil lolabhavam mariyao
kannil kanda swapnamellam kanalayi vingiyo
chundil pootha chiriyo neerum chathiyayi theernnuvo
kaliyil thulli urayum rudhiramuthirum kaliyayi
alarum pollum idival pole pulayumkopamayi
pinn emunnil theemazha peythaval engo maanjupoyi
(Ponnambili...)
വരികള്‍ ചേര്‍ത്തത്: Ralaraj

പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലര്‍മഞ്ഞു മാലയിട്ട്
നിലാവു പോൽ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍
പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലര്‍മഞ്ഞു മാലയിട്ട്
നിലാവു പോൽ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍
മെടഞ്ഞിട്ട കാര്‍കൂന്തല്‍ ചുരുള്‍ത്തുമ്പു കണ്ടിട്ടോ
തുടുച്ചെമ്പകപ്പൂവാം കവിള്‍കൂമ്പു കണ്ടിട്ടോ
മനസ്സാകവേ കുതിരുമമൃതമഴയായ് ഓ ...
പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലര്‍മഞ്ഞു മാലയിട്ട്
നിലാവു പോൽ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍...

ആമ്പല്‍പ്പൂവു പോലെ കൂമ്പും കണ്ണില്‍ നാണമായ്
മന്ദം മന്ദം എന്നെ നോക്കി മൗനം പൂണ്ടവള്‍
ചുണ്ടില്‍ ചെണ്ടുമല്ലി തോല്‍ക്കും പൂന്തേന്‍ ചിന്തവേ
മണ്ണില്‍ കാല്‍നഖത്താല്‍ സ്വപ്നചിത്രം തീര്‍ത്തവള്‍
അവളെന്‍ നെഞ്ചിലുണരും പ്രേമകലതന്‍ ദേവിയായി
ഹൃദയം പൂത്തുവിരിയും ദീപനിരതന്‍ നാളമായി
ഉള്ളിനുള്ളില്‍ ചന്ദ്രികമെഴുതിയ സന്ധ്യാശോഭയായ്
പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലര്‍മഞ്ഞു മാലയിട്ട്
നിലാവു പോൽ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍...

കാലം തന്‍റെ കൈക്കുറുമ്പാല്‍ ജാലം കാട്ടവേ
പാവം നിന്ന പെണ്ണിന്‍ ലോലഭാവം മാറിയോ ...
കണ്ണില്‍ കണ്ട സ്വപ്നമെല്ലാം കനലായി വിങ്ങിയോ
ചുണ്ടില്‍ പൂത്ത ചിരിയോ നീറും ചതിയായി തീര്‍ന്നുവോ
കലിയില്‍ തുള്ളി ഉറയും രുചിരമുതിരും കാളിയായി
അലറും പൊള്ളും ഇടിവാള്‍ പോലെ പുളയും കോപമായ്
പിന്നെ മുന്നില്‍ തീമഴ പെയ്തവള്‍ എങ്ങോ മാഞ്ഞു പോയ് ....
(പൊന്നമ്പിളിപ്പൊട്ടും തൊട്ട്...)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലേ മേലേ മാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജെറി അമല്‍ദേവ്‌
അപ്പോം ചുട്ടു
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജെറി അമല്‍ദേവ്‌
മിന്നും മിന്നാ മിന്നി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജെറി അമല്‍ദേവ്‌
മേലെ മേലേ മാനം (F)
ആലാപനം : എസ് ജാനകി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജെറി അമല്‍ദേവ്‌
മേലെ മേലേ മാനം (ബിറ്റ്)
ആലാപനം : എസ് ജാനകി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജെറി അമല്‍ദേവ്‌
കൊക്കുരസുമെന്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, റ്റി കെ ചന്ദ്രശേഖര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജെറി അമല്‍ദേവ്‌
തിളങ്ങും തിങ്കളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജെറി അമല്‍ദേവ്‌