View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനിയത്തിപ്രാവിനു ...

ചിത്രംഅനിയത്തിപ്രാവ് (1997)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Added by devi pillai on May 21, 2009 & corrected by jacob.john1@gmail.com on January 8, 2010

അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ്
അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട്
ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ്
നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍
അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ്
അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട്

[ലാ ലല ലലലല......(2)]

സ്നേഹമെന്നും പൊന്നൊളിയായ് ഈ പൂമുഖം മെഴുകീടുന്നൂ
ദീപനാളം പ്രാര്‍ഥനയാല്‍ മിഴിചിമ്മാതെ കാത്തീടുന്നൂ
ദൈവം തുണയാകുന്നൂ ജന്മം വരമാകുന്നൂ
രുചിഭേദങ്ങളും പിടിവാദങ്ങളും
തമ്മിലിടയുമൊടുവില്‍ തളരും

(chorus) ഇവളെല്ലാര്‍ക്കുമാരോമലായ് ഒളി ചിന്തുന്ന പൊന്‍ ദീപമായ്

അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ്
അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട്

[ലാ ലല ലലലല......(2)]

കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യതീരങ്ങളില്‍
കാത്തുനില്‍ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം
തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ നിറവാ‍കണം
കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം
എങ്കില്‍ അകവും പുറവും നിറയും

(chorus) ഇവള്‍ എന്നെന്നും തങ്കക്കുടം ചിരി പെയ്യുന്ന തുമ്പക്കുടം

അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ്
അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട്
ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ്
നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍
അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ്
അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട്

----------------------------------

Added by jacob.john1@gmail.com on January 9, 2010

Aniyathi praavinu priyarivar nalkum cheruthari sukhamulla novu
athil theruthere chiriyude pularikal neenthum manimuttamulloru veedu
ee veettilennumoru ponnomalaay mizhi poottumormmayude thaaraattumaay
niranjullasamellaarkkum nalkeedum njaan
aniyathi praavinu priyarivar nalkum cheruthari sukhamulla novu
athil theruthere chiriyude pularikal neenthum manimuttamulloru veedu

[laa lala lalalala....(2)]

snehamennum ponnoliyaay ee poomukham mezhukeedunnoo
deepanaalam praarthanayaal mizhi chimmaathe kaatheedunnoo
daivam thunayaakunnoo janmam varamaakunnoo
ruchi bhedangalum pidi vaadangalum
thammilidayumoduvil thalarum

(chorus) ivalellaarkkum aaromalaay oli chinthunna pon deepamaay

aniyathi praavinu priyarivar nalkum cheruthari sukhamulla novu
athil theruthere chiriyude pularikal neenthum manimuttamulloru veedu

[laa lala lalalala....(2)]

kannuneerum muthallo ee kaarunya theerangalil
kaathu nilkkum thyaagangalil naam kaanunnu sooryoodayam
thammil priyamaakanam nenchil niravaakanam
kannil kanivooranam nammalonnaakanam
enkil akavum puravum nirayum

(chorus) ival ennennum thankakkudam chiri peyyunna thumbakkudam

aniyathi praavinu priyarivar nalkum cheruthari sukhamulla novu
athil theru there chiriyude pularikal neenthum manimuttamulloru veedu
ee veettilennumoru ponnomalaay mizhi poottumormmayude thaaraattumaay
niranjullasamellaarkkum nalkeedum njaan
aniyathi praavinu priyarivar nalkum cheruthari sukhamulla novu
athil theru there chiriyude pularikal neenthum manimuttamulloru veedu

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെണ്ണിലാ കടപ്പുറത്ത്‌
ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, സുജാത മോഹന്‍, സി ഒ ആന്റോ, കലാഭവന്‍ സാബു   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
അനിയത്തി പ്രാവിനു (pathos)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു രാജമല്ലി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
എന്നും നിന്നെ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഓ പ്രിയേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഓ പ്രിയേ (D)
ആലാപനം : എം ജി ശ്രീകുമാർ, അരുന്ധതി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു രാജമല്ലി [Bit]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
തേങ്ങുമീ വീണയിൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍