View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു തംബുരു നാദസരോവരം ...

ചിത്രംകഴുമരം (1982)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനബിച്ചു തിരുമല
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
ഒരു തംബുരു നാദസരോവരം അതിൽ നീന്തി നാദമരാളം
തൻ വെൺചിറകേഴും വീശി മന്ദമായ്
സ്വന്തം താവള ജന്മ തടാകം വിട്ടുപോയ് ഗാനങ്ങളായ്
ഏതോ കിന്നര സ്വർഗ്ഗ വിഹാരം തേടുവാൻ സംഗീതമായ്

വെണ്ണ തോൽക്കുമാ തൂവലാൽ സ്വയം
പൊൻകിനാക്കൾ തൻ ശയ്യ നെയ്യുവാൻ ഒരുങ്ങീ
മോഹങ്ങൾ ഓരോ ദാഹങ്ങൾ
നൂറുതാമരത്തണ്ടു മേഞ്ഞുമാ ക്ഷീരയാമിനീ സാഗരങ്ങളിൽ
തുഴഞ്ഞും നീരാടി വീണ്ടും നീരാടി
എന്തൊരു സുഖം എന്തൊരു രസം
(ഒരു തംബുരു..)

നീലരാത്രി തൻ ജാലകങ്ങളിൽ നീന്തി വന്നിറങ്ങുന്ന വേളയിൽ
വിരിഞ്ഞൂ ഓളങ്ങൾ നെഞ്ചിൽ താളങ്ങൾ
തൂമരന്ദവും തേൻ വസന്തവും മാറിമാറിയാ മാനസങ്ങളിൽ വിരിഞ്ഞൂ
ഉല്ലാസം എന്നും സല്ലാപം
എന്തൊരു മദം എന്തൊരു ലയം
(ഒരു തംബുരു..)

----------------------------------

Added by devi pillai on November 30, 2010
oru thamburu naadasarovaram athil neenthi naadamaraalam
than ven chirakezhum veeshi mandamaay
swatham thaavala janmathadaakam vittu poy gaanangalaay
etho kinnara swargga vihaaram theduvaan sangeethamaay

vennatholkkumaa thoovalaal swayam
ponkinaakkal than shayya neyyuvaan orungee
mohangal oro daahangal
nooruthaamarathandu menjumaa ksheerayaaminee saagarangalil
thuzhanjum neeraadi veendum neeraadi
enthoru sukham enthoru rasam....

neelaraathri than jaalakangalil neenthivannirangunna velayil
virinju olangal nenchil thaalangal
thoomarandavum then vasanthavum mari maariyaa maanasangalil virinju
ullaasam ennum sallaapam
enthoru madam enthoru layam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരമാലകളിൽ മൂടിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
കള്ളവാറ്റിനൊപ്പം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
മുത്തുപ്പന്തൽ മുല്ലപ്പന്തൽ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ശ്ലോകം
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : ശങ്കര്‍ ഗണേഷ്‌