View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആറുപതു തിരിയിട്ട ...

ചിത്രംവല്യേട്ടന്‍ (2000)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on January 25, 2010

അറുപതു തിരിയിട്ട വിളക്കുകള്‍ തെളിയുന്നു
മിഴിയില്‍ നിന്‍ മിഴിയില്‍ (2)
കിഴക്കിനിത്തൊടിയുടെ തുളസികള്‍ തളിര്‍ക്കുന്നു
മൊഴിയില്‍ നിന്‍ മൊഴിയില്‍
നീ നോല്‍ക്കുന്നു നിനവിന്‍ നവരാത്രികള്‍
നീ പാടുന്നു വരസൂര്യഗായത്രികള്‍
എന്‍റെ മനസ്സിനേ മയക്കും പൂര്‍വാതിരേ
അറുപതു തിരിയിട്ട വിളക്കുകള്‍ തെളിയുന്നു
മിഴിയില്‍ നിന്‍ മിഴിയില്‍
മിഴിയില്‍ നിന്‍ മിഴിയില്‍

ഓ...........
കുളികഴിഞ്ഞീറന്‍ മാറുന്ന നീ
നെഞ്ചില്‍ കളഭമായി ഞാന്‍ മെല്ലേ അലിഞ്ഞുവെങ്കില്‍
കരിമുകില്‍ തോല്‍ക്കുമെന്‍ വാര്‍മുടിപോല്‍
ചുണ്ടില്‍ കനകമന്ദാരമായി വിരിഞ്ഞുവെങ്കില്‍
വിരല്‍ തലോടും തമ്പുരുവായി
മാറിലെന്നെ നീയുറക്കിയെങ്കില്‍
ആരതിയായി ഭൈരവിയായി
നിന്‍ ശ്രുതിയായി ശ്രീലയമായി
സ്വയംമറന്നലിയുവാനുണര്‍ത്തുമോ
അറുപതു തിരിയിട്ട വിളക്കുകള്‍ തെളിയുന്നു
മിഴിയില്‍ നിന്‍ മിഴിയില്‍
മിഴിയില്‍ നിന്‍ മിഴിയില്‍

ഓ.........
കടഞ്ഞെടുത്താവണി പണിഞ്ഞൊരുക്കും
നിന്‍റെ നടനമനോഹര മണ്ഡപത്തില്‍
ചുവടുവച്ചാടും പദതളിരില്‍
മുത്തുമണിച്ചിലമ്പായെന്‍റെ മനം ചിലമ്പും
പരിഭവങ്ങളുമായി ഉണരും
പ്രണയകീര്‍ത്തന യാമിനിയില്‍
മെയ്യുരുകും നെയ്തിരിയായി
എന്‍ മനസ്സില്‍ നീ തെളിയൂ
പുലര്‍ വെയില്‍ ചിറകുള്ള വസന്തമേ
// അറുപതു തിരിയിട്ട............//

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011

Arupathu thiriyitta vilakkukal theliyunnu
mizhiyil nin mizhiyil (2)
kizhakkinithodiyude thulasikal thalirkkunnu
mozhiyil nin mozhiyil
nee nolkkunnu ninavin navaraathrikal
nee paadunnu varasooryagaayathrikal
ente manassine mayakkum poorvaathire
(Arupathu...)

Oh... kuli kazhinjeeran maarunna nee
nenchil kalabhamaayi njaan melle alinjuvenkil
karimukil tholkkumen vaarmudi pol
Chundil kanakamandaaramaay virinjuvenkil
viral thalodum thamburuvaayi
maarilenne neeyurakkiyenkil
aarathiyaayi bhairaviyaayi
nin sruthiyaayi sreelayamaayi
swayam marannaliyuvaanunarthumo
(Arupathu...)

Oh..kadanjeduthaavani paninjorukkum
ninte nadana manohara mandapathil
chuvadu vechaadum padathaliril
muthumanichilampaayente manam chilampum
paribhavangalumaayi unarum
pranayakeerthana yaaminiyil
meyyurukum neythiriyaayi
en manassil nee theliyoo
pularveyil chirakulla vasanthame
(Arupathu...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്മരാമി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ശിവമല്ലിപ്പൂ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
മാനത്തെ മണിത്തുമ്പ (നിറനാഴി)
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ആറുപതു തിരിയിട്ട (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
നെറ്റിമേലെ പൊട്ടിട്ടാലും [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
കണ്ണിലമ്പും വില്ലും
ആലാപനം : എം ജി ശ്രീകുമാർ, അഫ്‌സല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
നെറ്റിമേലെ പൊട്ടിട്ടാലും [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
നെറ്റിമേലെ പൊട്ടിട്ടാലും [M]
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര