View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തെ കൊട്ടാരത്തിൽ (ബിറ്റ്) ...

ചിത്രംഈ നാടു് (1982)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Added by vikasvenattu@gmail.com on April 10, 2010
നെറ്റിമേലേ പൊട്ടിട്ടാലും
തഞ്ചാവൂര്‍പ്പട്ടുചുറ്റി പൂവെച്ചാലും
മംഗളപ്പൂ പൂക്കും മാറില്‍
നിലാവിന്‍ ചന്ദനപ്പൂച്ചാന്തിട്ടാലും
ഈ ശംഖുതോല്‍ക്കും മണിക്കഴുത്തില്‍
ചാര്‍ത്താം ചന്ദ്രകാന്തമണിത്താലി
ഈ പത്മരാഗപ്പടവിലെ പനിനീര്‍പ്പൂവേ

(നെറ്റിമേലേ)

മനസ്സിന്റെ മണിപ്പന്തലില്‍
നിലാവിന്‍ മറക്കുട മുഖം മറച്ചും
വലതുകാല്‍‌ച്ചുവടുവച്ചും
കിനാവില്‍ കൊലുസ്സിന്റെ കുളിര്‍ കൊഞ്ചിച്ചും
നീ വരലക്ഷ്മിയായ് വന്നെത്തുമ്പോള്‍
തെളിയും ദീപങ്ങള്‍
അടിവച്ചു നടക്കുന്നൊരരയന്നമേ
ആനന്ദഭൈരവീസ്വരരാഗമേ
നീ ഉഷസ്സിന്റെ മണിച്ചെപ്പില്‍ മകരമഞ്ഞല്ലേ

(നെറ്റിമേലേ)

പനങ്കുലച്ചുരുള്‍‌മുടിയില്‍
വസന്തം മണിമുല്ലക്കുടം കമിഴ്‌ത്തും
പവിഴപ്പൂവണിക്കയ്യില്‍
വിലോലം വളയിട്ടു ചമഞ്ഞൊരുക്കും
നീ നവവധുവായ് വന്നെത്തുമ്പോള്‍
വിരിയും പൗര്‍ണ്ണമി
ഇടനെഞ്ചില്‍ തുടിക്കുന്ന തംബുരുവും
ഇരിപ്പിടമൊരുക്കുന്ന താമരയും
നിന്നെ സുമധുരസരസ്വതീരൂപമാക്കുന്നു

(നെറ്റിമേലേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പിളി മണവാട്ടി അഴകുള്ള മണവാട്ടി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രൻ, സി ഒ ആന്റോ, ജെ എം രാജു, എസ്‌ പി ഷൈലജ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
മാനത്തെ ഹൂറി പോലെ
ആലാപനം : ഉണ്ണി മേനോന്‍, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
തട്ടെടീ ശോശാമ്മേ
ആലാപനം : കോറസ്‌, ജെ എം രാജു, കൃഷ്ണചന്ദ്രന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
ആകാശ പെരുന്തച്ചൻ
ആലാപനം : എസ് ജാനകി, ജെ എം രാജു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
ഇരുമെയ്യാണെന്നാലും (ബിറ്റ്)
ആലാപനം : ജെ എം രാജു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം