Oru Jaathi Oru Matham [Daivame Kaathukolkangu] ...
Movie | Kaalpaadukal (1962) |
Movie Director | KS Antony |
Lyrics | Sreenarayana Guru |
Music | MB Sreenivasan |
Singers | S Janaki, KP Udayabhanu |
Lyrics
Lyrics submitted by: Indu Ramesh Oru jaathi oru matham oru daivam manushyanennothiya guruvaro daivame kaathu kolkangu kai vidaathingu njangale.. (2) naavikan nee bhavaabdhikkoraavivan thoni nin padam (2) onnonnaay enniyenni thottennum porul odungiyaal ninnidum druku polullam ninnilaspandamaakanam anna vasthraadi muttaathe thannu rakshichu njangale (2) dhanyaraakkunna nee onnu thanne njangalkku thampuraan... njangalkku thampuraan.. aazhiyum thirayum kaattum aazhavum pole njangalum maayayum nin mahimayum neeyum ennullilaakanam... neeyallo srushtiyum srushtaavaayathum srushtijaalavum neeyallo daivame srushti srushtikkulla saamagriyaayathum... neeyallo maayayum maayaaviyum maayaavinodanum neeyallo maayaye neekki saayujyam nalkumaaryanum nee sathyam njnaanam aanandam (2) nee thanne varthamaanavum bhoothavum bhaaviyum verallothum mozhiyum orkkil nee.. nee sathyam njnaanam aanandam akavum puravum thingum mahimaavaarnna nin padam.... pukazhthunnu njangalange.. bhagavaane jayikkuka bhagavaane jayikkuka.. jayikkuka mahaadeva deenaavana paraayana jayikkuka chidaananda jayikkuka chidaananda dayaasindho jayikkuka (2) aazhamerum nin mahassaam aazhiyil (2) njangalaakave aazhanam vaazhanam nithyam vaazhanam vaazhanam sukham.. vaazhanam vaazhanam sukham.... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്നോതിയ ഗുരുവരോ.. ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളേ.. (2) നാവികന്‍ നീ ഭാവാബ്ധിക്കോരാവിവന്‍ തോണി നിന്‍ പദം.. (2) ഒന്നൊന്നായ് എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുള്‍ ഒടുങ്ങിയാൽ നിന്നിടും ദൃക്കു പോലുള്ളം നിന്നിലസ്പന്ദമാകണം...... അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളേ... (2) ധന്യരാക്കുന്ന നീ ഒന്നു തന്നെ ഞങ്ങൾക്ക് തമ്പുരാൻ... ഞങ്ങൾക്ക് തമ്പുരാൻ... ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും മായയും നിന്‍ മഹിമയും നീയും എന്നുള്ളിലാകണം... നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടി സൃഷ്ടിക്കുള്ള സാമഗ്രിയായതും... നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ മായയെ നീക്കി സായൂജ്യം നല്കുമാര്യനും നീ സത്യം ജ്ഞാനം ആനന്ദം (2) നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും വേറല്ലോതും മൊഴിയും ഓര്‍ക്കില്‍ നീ.. നീ സത്യം ജ്ഞാനം ആനന്ദം അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍ പദം... പുകഴ്ത്തുന്നു ഞങ്ങളങ്ങേ.. ഭഗവാനേ ജയിക്കുക ഭഗവാനേ ജയിക്കുക.. ജയിക്കുക മഹാദേവ ദീനാവനപരായണ ജയിക്കുക ചിദാനന്ദ ജയിക്കുക ചിദാനന്ദ ദയാസിന്ധോ ജയിക്കുക (2) ആഴമേറും നിന്‍ മഹസ്സാം ആഴിയില്‍ (2) ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.. വാഴണം വാഴണം സുഖം.... |
Other Songs in this movie
- Thevaazhithamburan
- Singer : KP Udayabhanu, Santha P Nair | Lyrics : Nambiyathu | Music : MB Sreenivasan
- Karunaasaagara
- Singer : KP Udayabhanu, Kamala Kailas Nathan | Lyrics : Nambiyathu | Music : MB Sreenivasan
- Thaakin Thaararo
- Singer : S Janaki, KP Udayabhanu, Anandavalli | Lyrics : P Bhaskaran | Music : MB Sreenivasan
- Maalikamuttathe
- Singer : P Leela | Lyrics : Nambiyathu | Music : MB Sreenivasan
- Jaathibhedam
- Singer : KJ Yesudas | Lyrics : Sreenarayana Guru | Music : MB Sreenivasan
- Attention Penne
- Singer : KJ Yesudas, Santha P Nair | Lyrics : P Bhaskaran | Music : MB Sreenivasan
- Enthu cheyyendethengottu
- Singer : P Leela | Lyrics : Kumaranasan | Music : MB Sreenivasan
- Panduthara Hindusthaanathil
- Singer : KJ Yesudas, P Leela, Anandavalli | Lyrics : Kumaranasan | Music : MB Sreenivasan
- Nammude Pandathe
- Singer : KP Udayabhanu | Lyrics : P Bhaskaran | Music : MB Sreenivasan