View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇണയെ വേര്‍പിരിഞ്ഞ ...

ചിത്രംഅര്‍ച്ചനപ്പൂക്കള്‍ (1987)
ചലച്ചിത്ര സംവിധാനംമഹേഷ്‌ സോമന്‍
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 25, 2010

ഇണയെ വേർപിരിഞ്ഞ രാക്കിളി നീ (2)
ശ്രുതിലയമിടറിയോരീരടി നീ
ഇവിടെയീ നീളുന്ന രഥ്യകളിൽ
വഴി തെറ്റി വന്നൊരു യാത്രിക നീ
യാത്രിക നീ
(ഇണയെ...)

പുലരിയെ ദാഹിച്ച യാമിനി നീ
മുകിലാലണഞ്ഞൊരു പൗർണ്ണമി നീ (2)
ഒരു പ്രേമഭംഗത്തിൻ യാഗാഗ്നിയിൽ (2)
കരയാതെ കണ്ണുനീർ തൂകിയോൾ നീ (2)
(ഇണയെ...)

മധുപൻ മറന്നൊരു വനസുമം നീ
മരുഭൂമി തേടുന്ന മൃഗതൃഷ്ണ നീ
ഇവിടെ യുഗങ്ങളായ് നോമ്പു നോൽക്കും (2)
മറവി തൻ ദുഃഖമാം നായിക നീ (2)
(ഇണയെ...)


----------------------------------

Added by devi pillai on October 10, 2010
inaye verpirinja raakkili nee
sruthilayamidariyoreeradi nee
ivideyee neelunna radhyakalil
vazhithetti vannoru yathrika nee
yaathrika nee

pulariye daahicha yaamini nee
mukilaalananjoru pournami nee
oru premabhangathin yaagaagniyil
karayaathe kannuneer thookiyol nee

madhupan marannoru vanasumam nee
marubhoomi thedunna mrigathrishna nee
ivide yugangalaay nombu nokkum
maravithan dukhamaam naayika nee


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലം കവര്‍ന്നെടുത്ത
ആലാപനം : കെ ജെ യേശുദാസ്   |   രചന : പ്രദീപ് അഷ്ടമിച്ചിറ   |   സംഗീതം : ജോണ്‍സണ്‍