Kannu Nattu Kaathirunnittum ...
Movie | Kadhaavaseshan (2004) |
Movie Director | TV Chandran |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | P Jayachandran, Vidyadharan Master |
Lyrics
Lyrics submitted by: Dr. Susie Pazhavarical kannu nattu kaathirunnittum ente karalinte karimbu thottam katteduthathaaraanu...O... katteduthathaaraanu ponnu kondu veli ketteedum - ente kalkkandakkinaavu paadam koytheduthathaaraanu ...O... koytheduthathaaraanu kumbilil vilambiya paimpaalennorthu njaan ambilikkinnathe kothichirunnu annathe anthiyil athaazhappaathrathil amma than kanneero thilachirunnu angane njaanennum karanjirunnu (kannu nattu) kilichundan maavil kannerinjannu njaan kaniyonnu veezhthi olichu vachu neeyathu kaanaathe kaattinte maravilood- akkaraykkengo thuzhanju poyi kadavathu njaan maathramaayi (kannu nattu) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കണ്ണുനട്ടു കാത്തിരുന്നിട്ടും - എന്റെ കരളിന്‍റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ് ഓ.... കട്ടെടുത്തതാരാണ് പൊന്നുകൊണ്ടു വേലി കെട്ടീട്ടും - എന്റെ കല്‍ക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ് ഓ.... കൊയ്തെടുത്തതാരാണ് കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു അന്നത്തെ അന്തിയില്‍ അത്താഴപ്പാത്രത്തില്‍ അമ്മതന്‍ കണ്ണീരോ തിളച്ചിരുന്നു അങ്ങനെ ഞാനെന്നും കരഞ്ഞിരുന്നു (കണ്ണുനട്ടു) കിളിച്ചുണ്ടന്‍മാവില്‍ കണ്ണെറിഞ്ഞന്നു ഞാന്‍ കനിയൊന്നു വീഴ്ത്തി ഒളിച്ചു വച്ചു നീയതു കാണാതെ കാറ്റിന്‍റെ മറവിലൂട- ക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി കടവത്തു ഞാന്‍ മാത്രമായി (കണ്ണുനട്ടു) |
Other Songs in this movie
- Mere Duniya Mem
- Singer : Shalini Singh | Lyrics : Gouhar Rasa | Music : Isaac Thomas Kottukapally
- Hridaya Vrindaavaniyil
- Singer : G Venugopal | Lyrics : Gireesh Puthenchery | Music : M Jayachandran
- Kannu Nattu Kaathirunnittum
- Singer : P Jayachandran | Lyrics : Gireesh Puthenchery | Music : M Jayachandran